വിജയ് സേതുപതി എന്തും ചെയ്യും, പ്രെഡിക്ട് ചെയ്യാന്‍ കഴിയില്ല: ഇന്ദു വി.എസ്

19(1)(എ) എന്ന തന്‌റെ ആദ്യ ചിത്രത്തില്‍ ഗൗരി ശങ്കര്‍ എന്ന നായക കഥാപാത്രമായി തുടക്കം മുതലേ മനസില്‍ ഉണ്ടായിരുന്നത് വിജയ് സേതുപതി തന്നെയായിരുന്നെന്ന് സംവിധായിക ഇന്ദു വി.എസ്. അദ്ദേഹം എന്തും ചെയ്യുമെന്നും പ്രവചിക്കാന്‍ കഴിയാത്ത കഥാപാത്രമാണെന്നും ഇന്ദു സൗത്ത്‌റാപ്പിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദു പറഞ്ഞു.

അഭിനേത്രിയും ഗായികയുമായ രമ്യ നമ്പീശന്‍ വഴിയാണ് വിജയ് സേതുപതിയിലേക്ക് എത്തിയതെന്നും ഇന്ദു പറഞ്ഞു. തന്‌റെ വര്‍ക്കുകള്‍ ഒന്നും രമ്യ കണ്ടിട്ടില്ലെങ്കിലും സിനിമയുടെ തിരക്കഥ വായിച്ചിട്ടില്ലെങ്കിലും തന്നെ കണ്ണടച്ച് വിശ്വസിക്കുകയായിരുന്നു എന്നും ഇന്ദു കൂട്ടിച്ചേര്‍ത്തു.

മാമനിതന്‍ എന്ന ചിത്രത്തിന്‌റെ ഷൂട്ടിങ്ങിനായി കേരളത്തില്‍ എത്തിയപ്പോഴാണ് വിജയ് സേതുപതിയെ നേരിട്ട് കണ്ടതെന്നും കാറില്‍ യാത്ര ചെയ്ത് കഥ പറയാന്‍ അദ്ദേഹം തനിക്ക് പത്ത് മിനുട്ട് സമയം അനുവദിച്ചെങ്കിലും ആലപ്പുഴയിലേക്കുള്ള ട്രാഫിക് ജാം മൂലം കഥ വിശദമായി പറഞ്ഞു കേള്‍പ്പിക്കാന്‍ ഒന്നര മണിക്കൂര്‍ സമയം ലഭിച്ചെന്നും ഇന്ദു പറഞ്ഞു.

അഭിമുഖത്തിന്‌റെ പൂര്‍ണരൂപം സൗത്ത്‌റാപ്പ് യൂട്യൂബ് ചാനലില്‍ കാണാം:

UPDATES
STORIES