‘കേട്ടതെല്ലാം കെട്ടുകഥകൾ’; വിശദീകരണവുമായി ഭാമ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം കെട്ടുകഥകളും ആരോപണങ്ങളുമാണെന്ന് നടി ഭാമ. താനും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും തങ്ങളെ കുറിച്ച് അന്വേഷിച്ചവരോട് സ്നേഹവും നന്ദിയുമുണ്ടെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ ഭാമ അറിയിച്ചു.

“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരിൽ ആരോപണങ്ങളും കെട്ടുകഥകളും സോഷ്യൽമീഡിയയിൽ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും പറ്റി അന്വേഷിച്ചവർക്കായി പറയട്ടെ, ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി,”ഭാമ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്നു ഭാമ. ഒടുവിൽ കൂറുമാറിയ സംഭവത്തിന് ശേഷം ഭാമ ഒട്ടേറെ വിവാദങ്ങൾ നേരിടേണ്ടിയും വന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേസിലെ വഴിത്തിരിവുകൾക്കൊപ്പം ഭാമയെ കുറിച്ചും ചില വാർത്തകൾ പ്രചരിച്ചിരുന്നു.

 ‘മറുപടി’ എന്ന മലയാള ചിത്രമാണ് ഭാമ അഭിനയിച്ച് ഒടുവില്‍ പുറത്തുവന്നത്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ഭാമ. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. കോട്ടയത്ത് വെച്ച് ബന്ധുക്കളുടെ സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ വെച്ചായിരുന്നു വിവാഹം. ഇരുവർക്കും ഒരു വയസുള്ള മകളുമുണ്ട്.

UPDATES
STORIES