മുതിര്‍ന്ന നടന്‍ ജി.കെ പിള്ള അന്തരിച്ചു

പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ജി.കെ പിള്ള അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. 97 വയസായിരുന്നു.

മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ച ഇദ്ദേഹം വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. 1954ല്‍ സ്‌നേഹസീമയില്‍ പൂപ്പള്ളി തോമസ് എന്ന കഥാപാത്രമായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനം. തുടര്‍ന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, നായരുപിടിച്ച പുലിവാല്‍, സ്‌നാപക യോഹന്നാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. എണ്‍പതുകളുടെ അവസാനം വരെ സിനിമകളില്‍ സജീവ സാന്നിധ്യമായി. ഒരു ഇടവേളയ്ക്ക് ശേഷം 2005 മുതല്‍ സീരിയലുകളിലൂടെ ജി.കെ പിള്ള അഭിനയം തുടര്‍ന്നു. കടമറ്റത്ത് കത്തനാര്‍ ആയിരുന്നു ആദ്യസീരിയല്‍.

1924ല്‍ ചിറയിന്‍കീഴിലായിരുന്നു ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പട്ടാളത്തില്‍ ചേര്‍ന്ന ജി കേശവപിള്ള പ്രേം നസീറിനെ കണ്ടുമുട്ടിയതാണ് സിനിമാ ജീവിതത്തിലേക്കുള്ള വഴിത്തിരിവായത്.

UPDATES
STORIES