‘ധാര്‍മ്മികതയുടെ പേരില്‍ ഒഴിവാക്കണം’; ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്ദ്രന്‍സ്

കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍നിന്നും തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന നടന്‍ ഇന്ദ്രന്‍സ്. സിനിമകളിലെ തിരക്കും താന്‍ അഭിനയിച്ച പല സിനിമകളും അവാര്‍ഡിന് പരിഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ദ്രന്‍സ് അക്കാദമി ചെയര്‍മാനും സെക്രട്ടറിക്കും ഇ-മെയില്‍ അയച്ചു.

കേരള ചലച്ചിത്ര അക്കാദമി പോലെയുള്ള ഉന്നത സ്ഥാപനത്തിന്റെ ഭരണ സമിതിയില്‍ തന്നെ അംഗമായി പരിഗണിച്ചതില്‍ നന്ദിയുണ്ട്. താന്‍ വിവിധ സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ആ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍ വിവിധ അവാര്‍ഡുകള്‍ക്കായി ചലച്ചിത്ര അക്കദമിയിലേക്കടക്കം സിനിമകള്‍ അയക്കുന്നുണ്ട്. അതിനാല്‍ താന്‍ കൂടി ഭാഗമായ സമിതിയില്‍ ഇരുന്നുകൊണ്ടുള്ള അവാര്‍ഡ് നിര്‍ണയ രീതി ശരിയല്ലെന്നാണ് ഇന്ദ്രന്‍സ് വ്യക്തമാക്കുന്നത്.

താന്‍ അക്കാദമിയുടെ ഭരണസമിതിയില്‍ അംഗമായതിന്റെ പേരില്‍ കലാസൃഷ്ടികള്‍ അവാര്‍ഡ് പരിഗണിക്കുന്നതില്‍നിന്നും തള്ളിപ്പോകാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്നതായും ഇന്ദ്രന്‍സ് ഇമെയിലില്‍ പറയുന്നു. ചലച്ചിത്ര പ്രോത്സാഹനവും വികസനവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരികവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണസ്ഥാപനമാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി[

UPDATES
STORIES