മുതിര്‍ന്ന നടന് കൈനകരി തങ്കരാജ് അന്തരിച്ചു. നാടകരംഗത്ത് സജീവമായിരുന്ന ഇദ്ദേഹം സമീപകാലത്ത് സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു. 71 വയസായിരുന്നു. സ്വന്തം വീട്ടില്‍വെച്ചായിരുന്നു അന്ത്യം.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലെത്തിയ ഈമയൗവിലെ വാവച്ചന് മേസ്തിരി, ലൂസിഫറിലെ നെടുമ്പള്ളി കൃഷ്ണന്, ഹോമിലെ അപ്പച്ചന് തുടങ്ങിയ വേഷങ്ങള്‍ ശ്രദ്ധേയമായി. അണ്ണന് തമ്പി, ഇയ്യോബിന്റെ പുസ്തകം, ആമേന്‍, ഇഷ്ക് തുടങ്ങി മുപ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രമുഖ നാടകപ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. മികച്ച നാടകനടനുള്ള സംസ്ഥാന പുരസ്കാരം രണ്ടുതവണ തങ്കരാജിനെ തേടിയെത്തിയിട്ടുണ്ട്. കെപിഎസിയുടെ ഭാഗമായും തങ്കരാജ് നാടകരംഗത്തുണ്ടായിരുന്നു.