നടിയെ ആക്രമിച്ച കേസ്: രഹസ്യ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് വിചാരണക്കോടതി

നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്നും ഒരു രഹസ്യ രേഖയും ചോര്‍ന്നിട്ടില്ലെന്ന് വിചാരണക്കോടതി. പ്രോസിക്യൂഷന്‍ കണ്ടെത്തി എന്ന് അവകാശപ്പെടുന്ന രേഖ ‘എ ഡയറി’ ആണെന്നും അത് രഹസ്യ രേഖ അല്ലെന്നും കോടതി പറഞ്ഞു.

ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ രേഖ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ദിലീപിന്റെ ഫോണില്‍ കോടതി രേഖ വന്നതെങ്ങനെയെന്ന് പ്രോസിക്യൂട്ടര്‍ ചോദിച്ചു. ആ രഹസ്യരേഖ കോടതിയുടെ എ ഡയറിയിലെ വിശദാംശങ്ങളെന്നും അത് ബഞ്ച് ക്ലര്‍ക്കാണ് തയാറാക്കുന്നതെന്നും കോടതി വ്യക്തമാക്കി.

ദിലീപ് പലരെയും സ്വാധീനിച്ചിട്ടുണ്ട്. കോടതി ജീവനക്കാരെയും സ്വാധീനിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന കേസ് പരിഗണിക്കുന്നത് മെയ് ഒന്‍പതിലേക്ക് മാറ്റി. ഉദ്യോഗസ്ഥനെതിരെയുള്ള കോടതി അലക്ഷ്യ ഹര്‍ജി മെയ് 9ന് പരിഗണിക്കും. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയും മെയ് 9ന് പരിഗണിക്കും.

അതേസമയം കേസില്‍ ദിലീപിന്‌റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ ദിലീപിന് ജാമ്യം അനുവദിച്ചപ്പോള്‍ സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകള്‍ നശിപ്പിക്കരുത് തുടങ്ങിയ ഹൈക്കോടതി നിര്‍ദേശിച്ച വ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

UPDATES
STORIES