നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നോട്ടീസ്; ചോദ്യം ചെയ്യാൻ ഹാജരാകണം

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രതിയായ ദിലീപിന് അന്വേഷണ സംഘം നോട്ടീസ് അയച്ചു. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടരന്വേഷണം അന്തിമഘട്ടത്തിലേക്ക് കടന്നതോടെയാണ് ദിലീപ് അടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യുന്നത്.

കേസില്‍ ഇതുവരെ ശേഖരിച്ച തെളിവുകളെല്ലാം നിരത്തിയാകും ദിലീപ് അടക്കമുള്ളവരെ വീണ്ടും ചോദ്യംചെയ്യുക. ഇതിനുശേഷം ക്രൈംബ്രാഞ്ച് സംഘം അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസിൽ  തുടരന്വേഷണം നടത്തുന്നത്. ഒന്നാംപ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്തബന്ധമുണ്ടെന്നും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം ഉണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.

ഏപ്രിൽ പതിനഞ്ചിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ്‌ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ പ്രധാനപ്പെട്ട രേഖകൾ നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചതിന്റെ ഉൾപ്പെടെ തെളിവുകളും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട നിർണായക മൊഴികളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

UPDATES
STORIES