നടി ആക്രമിക്കപ്പെട്ട കേസ്; സത്യാഗ്രഹത്തിനൊരുങ്ങി നടന്‍ രവീന്ദ്രന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്ന ആരോപിച്ച് സത്യാഗ്രഹത്തിനൊരുങ്ങി ഫ്രണ്ട്‌സ് ഓഫ് പിടി ആന്‍ഡ് നേച്ചര്‍. അതിജീവിതയ്ക്ക് നീതിലഭിക്കാന്‍ ഒന്നിച്ച് അണിനിരക്കണമെന്ന് ഫ്രണ്ട്‌സ് ഓഫ് പിടി ആന്‍ഡ് നേച്ചര്‍ ഭാരവാഹിയും നടനുമായ രവീന്ദ്രന്‍ പറഞ്ഞു.

അന്തരിച്ച മുന്‍ എംഎല്‍എ പിടി തോമസിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ എറണാകുളം ഗാന്ധി സ്‌ക്വയറില്‍ വെള്ളിയാഴ്ചയാണ് സത്യാഗ്രഹം സംഘടിപ്പിക്കുക. രാവിലെ 9.30 ന് ആരംഭിക്കുന്ന പരിപാടി അഡ്വ. എ ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും. അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരിക്കും സത്യാഗ്രഹം. ഏകദിന ഉപവാസത്തില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവരും പിന്തുണ അറിയിച്ചിട്ടുണ്ട്.

2017-ല്‍ നടി ആക്രമിക്കപ്പെട്ട സംഭവമുണ്ടായപ്പോള്‍ കൃത്യമായ അന്വേഷണത്തിനായി ഇടപെട്ടത് പിടി തോമസ് ആയിരുന്നു. ആക്രമിക്കപ്പെട്ട നടി സംവിധായകന്‍ ലാലിന്റെ വീട്ടില്‍ എത്തിയപ്പോള്‍ അവിടെ ആദ്യമെത്തിയത് അദ്ദേഹം ആണെന്നായിരുന്നു റിപ്പോർട്ടുകള്‍.

UPDATES
STORIES