നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന് നോട്ടീസ്; തിങ്കളാഴ്ച ഹാജരാവണം

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം കാവ്യ മാധവനെ ചോദ്യം ചെയ്യും. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകി. കേസില്‍ കാവ്യ മാധവന്റെ പങ്ക് ഉണ്ടെന്ന അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തുന്ന നിര്‍ണായക ശബ്ദരേഖ പുറത്തുവന്നതിനെ തുടർന്നാണ് പുതിയ നീക്കം.

ദിലീപിന്റെ സഹോദരി ഭര്‍ത്താവും വധഗൂഢാലോചന കേസിലെ പ്രതിയുമായ സുരാജിന്റെ ഫോണില്‍ നിന്നുള്ള ശബ്ദരേഖ അന്വേഷണ സംഘം കോടതിക്ക് കൈമാറിയിയിരുന്നു. കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ ശത്രുതയാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്. കാവ്യയെ കുടുക്കാന്‍ കൂട്ടുകാരികള്‍ ശ്രമിച്ചിരുന്നെന്ന് സുരാജ് പറയുന്നു. കൂട്ടുകാരികളായിരുന്നവര്‍ക്കെതിരെ കാവ്യ തിരിച്ചുകൊടുത്ത പണി ദിലീപ് ഏറ്റെടുത്തതാണെന്നും ശബ്ദരേഖയിൽ പറയുന്നു.

“കൂട്ടുകാര്‍ക്ക് തിരിച്ച് പണി കൊടുക്കാന്‍ കാവ്യ ശ്രമിച്ചു. കാവ്യയെ കുടുക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിലാണ് ദിലീപ് കുടുങ്ങിയത്. ജയിലില്‍ നിന്ന് വന്ന കോള്‍ നാദിര്‍ഷ എടുത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇല്ലെങ്കില്‍ കാവ്യ മാത്രമാണ് കുടുങ്ങുക. ഡി സിനിമാസ്, ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്നീ ഓഫീസുകളും ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീടുണ്ടായിട്ടും മെമ്മറി കാര്‍ഡ് ലക്ഷ്യയുടെ ഓഫീസിലാണ് എത്തിയത്. അത് എന്തുകൊണ്ടാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണം,” ദിലീപിന് ഇത് സമ്മതിക്കാന്‍ വിഷമം ആണെന്നും സുരാജ് ശരത്തിനോട് പറയുന്നു.

UPDATES
STORIES