നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ തുടന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. തനിക്ക് ദിലീപുമായി സൗഹൃദമുണ്ടെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കുന്നുണ്ടെന്ന് അറിയാമെന്നും സംവിധാനകന്‍ പറഞ്ഞിരുന്നു.

കേസിലെ വിചാരണ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങവെയാണ് നിര്‍ണായക വെളിപ്പെടുത്തല്‍. ഇതോടെയാണ് ഗൂഢാലോചനയില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകള്‍ കേസന്വേഷണത്തെ സഹായിക്കുന്നതാണെന്നും നേരത്തെ കണ്ടെത്തിയ തെളിവുകളുമായി ഇവയ്ക്ക് സാമ്യമുണ്ടെന്നും പൊലീസ് പറയുന്നു. തുടരന്വേഷണം നടത്തേണ്ടതിനാല്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

UPDATES
STORIES