നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ വീട്ടിൽ പൊലീസ് പരിശോധന

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ വീട്ടിൽ പൊലീസ് പരിശോധന. കേസിൽ തെളിവുകൾ തേടിയാണ് അന്വേഷണ സംഘം ദിലീപിന്റെ ആലുവയിലെ വീട്ടിൽ എത്തിയിരിക്കുന്നത്. റെവന്യൂ, ക്രൈംബ്രാഞ്ച് സംയുക്ത സംഘമാണ് പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്.

കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പൊലീസിന് കൈമാറിയ തെളിവുകളുടെയും മൊഴിയുടേയും അടിസഥാനത്തിലാണ് പരിശോധന. ദിലീപിന്റെ പക്കൽ ദൃശ്യങ്ങൾ ഉണ്ടെന്ന് ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു.

വീട് അടച്ചിട്ട നിലയിലാണ്. ദിലീപ് സ്ഥലത്തില്ലെന്നാണ് വിവരം. ഗേറ്റ് ചാടിക്കടന്ന് വീട്ടിനകത്തേക്ക് കടക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. ദിലീപിന്റെ വീട്ടിലും നിര്‍മ്മാണ കമ്പനി ഗ്രാന്റ് പ്രൊഡക്ഷന്‍സ് ഓഫീസിലും സഹോദരന്‍ അനൂപിന്റെ വീട്ടിലുമായാണ് റെയ്ഡ്.

അതേസമയം കേസില്‍ ദിലീപിനൊപ്പം ഗൂഢാലോചനയില്‍ ഉള്‍പ്പെടെ പങ്കെടുത്ത വിഐപി അന്‍വര്‍ സാദത്ത് എംഎല്‍എ അല്ലെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡ് ദിലീപിനെ ഏല്‍പ്പിച്ചത് വിഐപി ആണെന്നതുള്‍പ്പെടെ ബാലചന്ദ്ര കുമാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

UPDATES
STORIES