നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അറസ്റ്റ് കൃത്യമായ തെളിവോടെ: എ.വി ജോർജ്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകളോടുകൂടി ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എ.വി ജോർജ്. കേസിൽ ദിലീപിനുള്ള പങ്ക് ബോധ്യമായതാണെന്നും എ.വി ജോർജ് പറഞ്ഞു. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലായിരുന്നു എ.വി ജോർജിന്റെ വെളിപ്പെടുത്തൽ.

കേസ് അന്വേഷണം സ്വതന്ത്രമായിരുന്നു എന്നും ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് മുൻപോ ശേഷമോ രാഷ്ട്രീയക്കാരില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ അന്വേഷണ സംഘത്തിന് മേല്‍ യാതൊരു തലത്തിലുള്ള സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ല എന്നും എ.വി ജോർജ് പറഞ്ഞു. സിനിമ മേഖലയില്‍ നിന്നുള്ള ഒരാള്‍ കേസില്‍ ഉള്‍പ്പെട്ട് അറസ്റ്റിലായാലുള്ള കാര്യങ്ങള്‍ ഊഹിക്കാവുന്നതല്ലേയെന്നും എ.വി ജോര്‍ജ് പറഞ്ഞു.

അതേസമയം, സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ബാലചന്ദ്രകുമാര്‍ കൊടുത്ത തെളിവുകള്‍ എന്താണെന്ന് തനിക്ക് അറിയില്ലെന്നും എ.വി ജോര്‍ജ് വ്യക്തമാക്കി. ബാലചന്ദ്ര കുമാറിനെ തനിക്ക് അറിയില്ലെന്നും എ.വി ജോർജ് കൂട്ടിച്ചേർത്തു.

UPDATES
STORIES