ഗാർഗി: സായ് പല്ലവി നായികയാകുന്ന ചിത്രം നിർമിക്കുന്നത് ഐശ്വര്യ ലക്ഷ്മി

സായ് പല്ലവി നായികയായെത്തുന്ന ചിത്രം ഗാർഗിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രം നിർമിക്കുന്നത്. ഗൗതം രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിൻ പോളി നായകനായ റിച്ചി എന്ന ചിത്രത്തിന് ശേഷം ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഗാര്‍ഗി.

സായ് പല്ലവിയുടെ ജന്മദിനത്തിലാണ് ഗാര്‍ഗിയുടെ ഫസ്റ്റ് ലുക്ക് ടീം പുറത്തുവിടുന്നത്. ഐശ്വര്യ ലക്ഷ്മി, രവിചന്ദ്രന്‍ രാമചന്ദ്രന്‍, തോമസ് ജോര്‍ജ്ജ്, ഗൗതം രാമചന്ദ്രന്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം പ്രേമകൃഷ്ണ അക്കട്ടു, ശ്രയന്തി എന്നിവരാണ്. എഡിറ്റിങ് ഷഫീക് മുഹമ്മദ് അലി.

തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലെത്തുന്ന ചിത്രത്തില്‍ മൂന്ന് ഭാഷകളിലും ഡബ്ബ് ചെയ്തിരിക്കുന്നത് സായ് പല്ലവി തന്നെയാണ്.

UPDATES
STORIES