‘പുഷ്പ’യുടെ രണ്ടാം ഭാഗം തിയേറ്ററിലെത്തുന്നതിന് ശേഷം അല്ലു അര്‍ജുന്റെ അടുത്ത ചിത്രം തമിഴ് സംവിധായകന് ആറ്റ്ലീക്കൊപ്പമെന്ന് സൂചന. പുഷ്പ പൂര്‍ത്തിയാക്കിയതിന് ശേഷം നടന് അറ്റ്ലീയുടെ പുതിയ പ്രൊജക്ടില്‍ എത്തുമെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘പുഷ്പ’യിലെ പ്രകടനത്തോടെ പാന്‍ ഇന്ത്യന്‍ താരമായുയര്ന്ന അല്ലുവിന് 100 കോടിയാണ് ആറ്റ്ലീ ചിത്രത്തിനായി നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് കേന്ദ്രകഥാപാത്രയെത്തുന്ന ലയണിന്റെ സംവിധാന തിരക്കുകളിലാണ് നിലവില്‍ അറ്റ്ലീ. അല്ലു അര്ജുന് എത്തുന്ന ചിത്രത്തിന് കഥയെഴുതിയിരിക്കുന്നതും അറ്റ്ലി തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അല്ലു അര്ജുന് കഥ കേട്ടെന്നും ഉടന്‍ കരാറിലേര്പ്പെടുമെന്നുമാണ് വിവരം. ഈ ചിത്രവും പാന്‍ ഇന്ത്യന്‍ റിലീസിനുതന്നെയാണ് തയ്യാറെടുക്കുന്നത്.
2.0, കാത്തി, ദര്‍ബാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമകൂടിയാണിത്. ലൈകയാണ് അല്ലു അര്ജുന് 100 കോടി പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ല. രാജാ റാണി, തെരി, മെര്‍സല്‍, ബിഗില്‍, അന്ധകാരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധാനത്തിന് ശേഷമാണ് ആറ്റ്ലീ ഷാരൂഖ് ഖാനെ നായകനാക്കി ലയണ്‍ ഒരുക്കുന്നത്.