ഐശ്വര്യ ലക്ഷ്മിയുടെ ‘അമ്മു’; പേര് മനോഹരമെങ്കിലും കഥ ഭയപ്പെടുത്തുമെന്ന് ആമസോണ്‍ പ്രൈം

ഒന്നിലധികം ഭാഷകളിലായി 41 പുതിയ സിനിമകളും സീരീസുകളുമാണ് കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്‌ഫോം ആമസോണ്‍ പ്രൈം പ്രഖ്യാപിച്ചത്. നാഗചൈതന്യയും പാര്‍വതിയും മുഖ്യ വേഷങ്ങളിലെത്തുന്ന ‘ധൂത’ എന്ന വെബ്‌സീരീസ്, ‘മോഡേണ്‍ ലവ് ഹൈദരാബാദ്’, ‘അമ്മു’ എന്നീ തെലുങ്ക് പ്രൊജക്ടുകളെക്കുറിച്ചും ആമസോണ്‍ പ്രൈം പ്രഖ്യാപനം നടത്തിയിരുന്നു. ഐശ്വര്യ ലക്ഷ്മിയാണ് ‘അമ്മു’ എന്ന ചിത്രത്തിലെ നായികയായി എത്തുന്നത്.

ചാരുകേഷ് ശേഖര്‍ സംവിധാനം ചെയ്യുന്ന ‘അമ്മു’വില്‍ ഐശ്വര്യയ്ക്ക് പുറമേ നവീന്‍ ചന്ദ്ര, ബോബി സിംഹ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കാര്‍ത്തിക് സുബ്ബരാജിന്റെ ബാനറീയ സ്റ്റോണ്‍ ബെഞ്ച് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ചാരുകേഷ് ശേഖറും പത്മാവതിയും ചേര്‍ന്നാണ്. സത്യദേവ് കാഞ്ചരന്റെ ആക്ഷന്‍ ഡ്രാമയായ ‘ഗോഡ്സെ’യ്ക്ക് ശേഷം ഐശ്വര്യ ലക്ഷ്മിയുടെ തെലുങ്കിലെ രണ്ടാമത്തെ ചിത്രമാണിത്.

മനോഹരമായ ഒരു പേരാണെങ്കിലും ഭയപ്പെടുത്തുന്ന ഒരു കഥ എന്നാണ് ‘അമ്മു’വിനെ കുറിച്ച് ആസമോണ്‍ പ്രൈം പറയുന്നത്. ഉപദ്രവകാരിയായ ഭര്‍ത്താവിനെ പോലീസ് ഓഫീസര്‍ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യിപ്പിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറെടുക്കുന്ന അമ്മു എന്ന സ്ത്രീയെ ആധാരമാക്കിയാണ് കഥ വികസിക്കുന്നത്. അതിനായി ചിന്തിക്കാന്‍ പോലും സാധിക്കാത്ത വഴിയാണ് അമ്മു തിരഞ്ഞെടുക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് അമ്മുവായി അഭിനയിക്കുന്നത്. ഭര്‍ത്താവായി എത്തുന്നത് നവീന്‍ ആണോ ബോബിയാണോ എന്ന വിവരം പുറത്തുവിട്ടില്ല.

UPDATES
STORIES