‘കയ്യും കാലും എടുക്കുന്നതിനേക്കാള്‍ എളുപ്പമല്ലേ തീര്‍ക്കുന്നത്’; പകയോടെ ആസിഫിന്റെ ‘കൊത്ത്’- ടീസര്‍

സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം കൊത്തിന്റെ ടീസറെത്തി. അസിഫ് അലിയുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. ആസിഫ് അലിയും സംവിധായകനും നടനുമായ രഞ്ജിത്തുമാണ് ടീസറിലുള്ളത്.

കണ്ണൂരില്‍നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകനായ ഷാനു എന്ന കഥാപാത്രമാണ് ആസിഫിന്റേത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് സിനിമയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. റോഷന്‍ മാത്യുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഹേമന്ത് കുമാറാണ് ചിത്രത്തിന് കഥ തയ്യാറാക്കിയിരിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം കൈലാസ് മേനോനും പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയിയും നിര്‍വഹിക്കുന്നു. എഡിറ്റര്‍ റതിന്‍ രാഝാകൃഷ്ണന്‍. ക്യാമറ പ്രശാന്ത് രവീന്ദ്രന്‍.

UPDATES
STORIES