‘ദ വയര്‍’ 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച സീരീസ് എന്ന് ബിബിസി പോള്‍; ഗെയിം ഓഫ് ത്രോണ്‍സ് അഞ്ചാമത്; തെരഞ്ഞെടുക്കപ്പെട്ട 100 ഷോകള്‍ ഇതാ

21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ടി വി സീരീസുകള്‍ തെരഞ്ഞെടുക്കാന്‍ ബിബിസി നടത്തിയ വോട്ടെടുപ്പില്‍ അമേരിക്കന്‍ ക്രൈം ഡ്രാമ ‘ദ വയര്‍’ ഒന്നാമത്. 43 രാജ്യങ്ങളില്‍ നിന്നുള്ള 206 നിരൂപകരെ പങ്കെടുപ്പിച്ചുകൊണ്ട് ബിബിസിയുടെ കള്‍ച്ചര്‍ വിഭാഗം നടത്തിയ വോട്ടെടുപ്പിലാണ് ദ വയര്‍ (2002-2008) ഏറ്റവും മികച്ച സീരീസ് ആയത്. അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ആഫ്രിക്കന്‍ വംശജരുള്ള നഗരങ്ങളിലൊന്നായ ബാള്‍ട്ടിമോറിന്റെ കഥയാണ് ദ വയര്‍ പറയുന്നത്. കറുത്തവര്‍ഗക്കാരുടെ കോളനികളായ പ്രൊജക്ടുകളിലെ ഇല്ലായ്മയും ലഹരി അടിമത്തവും സംഘടിത കുറ്റകൃത്യങ്ങളും ഭരണകൂടത്തിന്റെ പ്രതികരണവുമെല്ലാം ഷോയുടെ പശ്ചാത്തലമാണ്. വെബ് സീരീസ് ആരാധക ഗ്രൂപ്പുകളില്‍ ഏറ്റവും കൂടുതല്‍ ഫാന്‍ബേസുള്ള ബ്രേക്കിങ്ങ് ബാഡ്, ഗെയിം ഓഫ് ത്രോണ്‍സ് എന്നിവ ആദ്യ അഞ്ചിലുണ്ട്. ബ്രേക്കിങ്ങ് ബാഡ് മൂന്നാമതും ജിഒറ്റി അഞ്ചാമതുമാണ്.

വോട്ട് ചെയ്ത പകുതിയോളം നിരൂപകരുടെ ടോപ് ടെന്‍ ലിസ്റ്റില്‍ ദ വയര്‍ ഉണ്ടായിരുന്നെന്ന് ബിബിസി ചൂണ്ടിക്കാട്ടി. ഇവരില്‍ നാലിലൊന്ന് പേരും ഒന്നാം റാങ്കാണ് ദ വയറിന് നല്‍കിയത്. അധികാരം, വംശീയത, വര്‍ഗം, അമേരിക്കന്‍ ജീവിതം എന്നീ സംഗതികളെ തനിമയോടെ ആവിഷ്‌കരിക്കാന്‍ ഷോയ്ക്ക് കഴിഞ്ഞു. അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയും കെടുകാര്യസ്ഥതയും അനീതിയും എങ്ങനെയാണ് പൗരന്മാരെ നിരന്തരം പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് ഷോ സൂക്ഷ്മമായി ചിത്രീകരിക്കുന്നെന്നും ബിബിസി നിരീക്ഷിച്ചു. ദ വയറിന് ഷെല്‍ഫ് ലൈഫ് ഉണ്ടെന്നതില്‍ സന്തോഷമുണ്ടെന്ന് ഷോ ക്രിയേറ്റര്‍ ഡേവിഡ് സിമന്‍ പ്രതികരിച്ചു.

കഥാപാത്രങ്ങള്‍ നല്ലതോ ചീത്തയോ എന്നതില്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലായിരുന്നു. ഒരു സമൂഹത്തിന് ഒരു നിയമസംവിധാനമുണ്ടെങ്കില്‍ എന്താണ് ആ സ്ഥാപനത്തിന്റെ ജോലി? എന്താണ് പൊലീസ് ചെയ്തുകൊണ്ടിരിക്കുന്നത്?

ഡേവിഡ് സിമന്‍

അത്തരത്തിലൊരു ഷോ ചെയ്താല്‍ ഇത്തരം സംവിധാനങ്ങള്‍ ഉള്ളിടത്തോളം കാലം അതിന് ഷെല്‍ഫ് ലൈഫ് ഉണ്ടാകുമെന്ന് തങ്ങള്‍ മനസിലാക്കിയെന്നും ഡേവിഡ് സിമന്‍ കൂട്ടിച്ചേര്‍ത്തു.

ഡേവിഡ് സിമനെ ഇന്റര്‍വ്യൂ ചെയ്യുന്ന ബറാക് ഒബാമ

മാധ്യമപ്രവര്‍ത്തനത്തിലൂടെയാണ് ഡേവിഡ് സിമന്‍ കരിയര്‍ ആരംഭിച്ചത്. ‘ദ ബാള്‍ട്ടിമോര്‍ സണ്‍’ന്റെ സിറ്റി ഡെസ്‌കില്‍ 12 വര്‍ഷക്കാലം ജോലി ചെയ്തു. സിമന്‍ എഴുതി 1991ല്‍ പുറത്തിറങ്ങിയ ‘ഹോമിസൈഡ്: എ ഇയര്‍ ഓണ്‍ ദ കില്ലിങ്ങ് സ്ട്രീറ്റ്‌സ്’ ശ്രദ്ധിക്കപ്പെട്ടു. എഡ് ബേണ്‍സിനൊപ്പം ചേര്‍ന്ന് എഴുതിയ ദ കോര്‍ണര്‍ പിന്നീട് എച്ച്ബിഒ മിനി സീരീസായി. ദ വയറിന്റെ ക്രിയേറ്റര്‍ എന്നതിനൊപ്പം സീസണുകളിലുടനീളം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, ഹെഡ് റൈറ്റര്‍, ഷോ റണ്ണര്‍ റോളുകളിലും സിമനുണ്ടായിരുന്നു.

മാഡ് മെന്‍

ആഡ് ഏജന്‍സികളുടെ സുവര്‍ണകാലമായിരുന്ന 1960കളിലെ ഒരു ക്രിയേറ്റീവ് ഡയറക്ടറുടെ കഥ പറയുന്ന മാഡ് മെന്‍ (2007-2015) ആണ് രണ്ടാമത്തെ സീരീസായി തെരഞ്ഞെടുക്കപ്പെട്ടത്. മാത്യു വെയ്‌നറാണ് ജോണ്‍ ഹാം, എലിസബത്ത് മോസ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പീരിയഡ് ഡ്രാമയുടെ ക്രിയേറ്റര്‍. തിരക്കഥ, അഭിനയം, സംവിധാനം, അവതരണ ശൈലി, ചരിത്രപരമായ ആധികാരികത എന്നീ കാര്യങ്ങളില്‍ മാഡ് മെന്‍ ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങി. 16 എമ്മികളും അഞ്ച് ഗോള്‍ഡന്‍ ഗ്ലോബ്‌സും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും മാഡ് മെന്‍ നേടിയിട്ടുണ്ട്.

ഫ്‌ളീബാഗ്

ബ്രിട്ടീഷ് കോമഡി ഡ്രാമ ഫ്‌ളീ ബാഗ് ആണ് പോയ 21 വര്‍ഷത്തെ ഏറ്റവും മികച്ച സീരീസുകളില്‍ നാലാമത്. ഇതോടെ ഫീബി വാളര്‍ ബ്രിഡ്ജ് ടോപ് ഫൈവില്‍ ഇടം നേടിയ വനിതാ ക്രിയേറ്ററായി. ഷോയുടെ റൈറ്ററും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഫീബി തന്നെയാണ്. സ്വാതന്ത്ര്യബോധമുള്ള, സെക്ഷ്വലി ആക്ടീവായ, ചിന്താക്കുഴപ്പത്തിലായ ലണ്ടന്‍ യുവതിയുടെ ചുറ്റുപാടുകളാണ് ഫ്‌ളീ ബാഗിലുള്ളത്. ആരാധക-നിരൂപ പ്രശംസകള്‍ക്കൊപ്പം ഏറെ പുരസ്‌കാരങ്ങളും ഷോ നേടിയിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ആദ്യ സീരീസിന് തന്നെ ബെസ്റ്റ് ഫീമെയ്ല്‍ കോമഡി പെര്‍ഫോമന്‍സിനുള്ള ബ്രിട്ടീഷ് അക്കാദമി ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു. ആറ് പ്രൈം ടൈം എമ്മി അവാര്‍ഡുകളും ഒരു ഗോള്‍ഡന്‍ ഗ്ലോബും ഫീബി വാളര്‍ ബ്രിഡ്ജിന്റെ അക്കൗണ്ടിലുണ്ട്.

ഐ മെ ഡെസ്‌ട്രോയ് യു, ദ ലെഫ്‌റ്റോവേഴ്‌സ്, ദ അമേരിക്കന്‍സ്, ദ ഓഫീസ്, സക്‌സഷന്‍ എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് സീരീസുകള്‍. ബിബിസി വോട്ടെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട നൂറ് ഷോകള്‍ ഇവയാണ്.

1 The Wire (2002-2008)
2 Mad Men (2007-2015)
3 Breaking Bad (2008-2013)
4 Fleabag (2016-2019)
5 Game of Thrones (2011-2019)

ബ്രേക്കിങ് ബാഡ്


6 I May Destroy You (2020)
7 The Leftovers (2014-2017)
8 The Americans (2013-2018)
9 The Office (UK) (2001-2003)
10 Succession (2018-)
11 BoJack Horseman (2014-2020)
12 Six Feet Under (2001-2005)
13 Twin Peaks: The Return (2017)
14 Atlanta (2016-)
15 Chernobyl (2019)
16 The Crown (2016-)
17 30 Rock (2006-2013)
18 Deadwood (2004-2006)
19 Lost (2004-2010)
20 The Thick of It (2005-2012)

ഗെയിം ഓഫ് ത്രോണ്‍സ്


21 Curb Your Enthusiasm (2000-)
22 Black Mirror (2011-)
23 Better Call Saul (2015-2022)
24 Veep (2012-2019)
25 Sherlock (2010-2017)
26 Watchmen (2019)
27 Line of Duty (2012-2021)
28 Friday Night Lights (2006-2011)
29 Parks and Recreation (2009-2015)
30 Girls (2012-2017)
31 True Detective (2014-2019)
32 Arrested Development (2003-2019)
33 The Good Wife (2009-2016)
34 The Bridge (2011-2018)
35 Fargo (2014-)
36= Downton Abbey (2010-2015)
36= Band of Brothers (2001)
38 The Handmaid’s Tale (2017-)
39 The Office (US) (2005-2013)
40 Borgen (2010-2022)

ഫാര്‍ഗോ


41 Schitt’s Creek (2015-2020)
42 Peep Show (2003-2015)
43 Money Heist (2017-2021)
44 Community (2009-2015)
45 The Good Fight (2017-)
46 Homeland (2011-2020)
47 Grey’s Anatomy (2005-)
48 Inside No 9 (2014-)
49 The Bureau (2015-)
50 Halt and Catch Fire (2014-2017)
51 Small Axe (2020)
52 This is England 86, 88 and 90 (2010-2015)
53 Call My Agent! (2015-2020)
54 Happy Valley (2014-)
55 The Shield (2002-2008)
56 The Big Bang Theory (2007-2019)
57 The Young Pope (2016)
58 Dark (2017-2020)
59 The Underground Railroad (2021)
60 House of Cards (2013-2018)

ട്രൂ ഡിറ്റക്ടീവ്


61 Avatar: The Last Airbender (2005-2008)
62= The Good Place (2016-2020)
62= Pose (2018-2021)
64 Detectorists (2014-2017)
65 Orange is the New Black (2013-2019)
66 Mare of Easttown (2021)
67 RuPaul’s Drag Race (2009-)
68 Stranger Things (2016-)
69 24 (2001-2010)
70 Battlestar Galactica (2004-2009)
71 Enlightened (2011-2013)
72 Gilmore Girls (2000-2007)
73 Planet Earth (2006)
74 Utopia (2013-2014)
75 Babylon Berlin (2017-)
76 Rick and Morty (2013-)
77 American Crime Story (2016-)
78 The Killing (Denmark) (2007-2012)
79 Mindhunter (2017-2019)
80 House (2004-2012)

ബെറ്റര്‍ കോള്‍ സോള്‍


81 OJ: Made in America (2016)
82 Big Little Lies (2017-2019)
83 Insecure (2016-2021)
84= Normal People (2020)
84= Narcos (2015-2017)
86 How I Met Your Mother (2005-2014)
87 The Comeback (2005-2014)
88 The OA (2016-2019)
89 Dexter (2006-2013)
90 It’s Always Sunny in Philadelphia (2005-)
91 Westworld (2016-)
92 Show Me a Hero (2015)
93 Treme (2010-2013)
94 Louie (2010-2015)
95 Luther (2010-2019)
96 Catastrophe (2015-2019)
97 Hannibal (2013-2015)
98 Crazy Ex-Girlfriend (2015-2019)
99 Steven Universe (2013-2020)
100 The Queen’s Gambit (2020)

UPDATES
STORIES