ഭാവന മടങ്ങിയെത്തുന്നു; പുതിയ ചിത്രത്തിന്റെ പോസ്റ്ററെത്തി, ഒപ്പം ഷറഫുദ്ദീന്‍

അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. നടി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന പേരില്‍ ഇറങ്ങുന്ന ചിത്രത്തില്‍ ഭാവനയ്‌ക്കൊപ്പം ഷറഫുദ്ദീനാണ് എത്തുന്നത്.

നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഒരുക്കുന്നത്. ആദില്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിങും നിര്‍വഹിക്കുന്നത്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹ മാധ്യമത്തിലൂടെ മമ്മൂട്ടി പുറത്തുവിട്ടു. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ഭാവനയുടെ മടങ്ങിവരവിനെ അഭിനന്ദിച്ചും പിന്തുണച്ചും സിനിമാ മേഖലയിലെ നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

അരുണ്‍ റുഷ്ദി ഛായാഗ്രഹണവും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

അമല്‍ ചന്ദ്രനാണ് മേക്കപ്പ് കൈകാര്യം ചെയ്യുന്നത്. അലക്‌സ് ഇ കുര്യന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും, കിരണ്‍ കേശവ് ക്രിയേറ്റീവ് ഡയറക്ടറും, ഫിലിപ്പ് ഫ്രാന്‍സിസ് ചീഫ് അസോസിയേറ്റുമാണ്. പബ്ലിസിറ്റി ഡിസൈനുകള്‍ ഡൂഡ്‌ലെമുനിയും കാസ്റ്റിംഗ് അബു വലയംകുളവുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് സംഗീത ജനചന്ദ്രന്‍ കൈകാര്യം ചെയ്യുന്നു.

UPDATES
STORIES