‘ഭൂല്‍ ഭുലയ്യ 2’: മണിച്ചിത്രത്താഴിന്‌റെ ഹിന്ദി പതിപ്പിന്റെ രണ്ടാം ഭാഗം ട്രെയിലര്‍

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴിന്‌റെ ഹിന്ദി പതിപ്പായ ‘ഭൂല്‍ ഭുലയ്യ’ ഒരുക്കിയത് പ്രിയദര്‍ശനായിരുന്നു. ചിത്രത്തിന്‌റെ രണ്ടാം ഭാഗമായ ‘ഭൂല്‍ ഭുലയ്യ 2’ന്‌റെ ട്രെയിലറാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ‘ഭൂല്‍ ഭുലയ്യ 2’ല്‍ കാര്‍ത്തിക് ആര്യന്‍, തബു, കിയാര അദ്വാനി, രാജ്പാല്‍ യാദവ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മെയ് 20ന് റിലീസ് ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഫര്‍ഹാദ് സാംജിയും ആകാശ് കൗശിക്കുമാണ്. ടി-സീരീസ്, സിനി 1 സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, മുറാദ് ഖേതാനി, കൃഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ആദ്യ ഭാഗത്തില്‍ വിദ്യാ ബാലനെ ആവേശിച്ച മഞ്ജുലികയുടെ ആത്മാവ് ഇക്കുറി കിയാര അദ്വാനിയുടെ ദേഹത്താണ് കയറിയിരിക്കുന്നത്. കാര്‍ത്തിക് ആര്യന്‍ അവതരിപ്പിക്കുന്ന റൂഹ് ബാബ ആത്മാവിനെ ഒഴിപ്പിക്കാന്‍ എത്തുകയാണ്.

UPDATES
STORIES