ബ്രോ ഡാഡി റിലീസ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍; സ്‌റ്റൈലന്‍ ലുക്കില്‍ മോഹന്‍ലാലും പൃഥ്വിരാജും

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ബ്രോ ഡാഡിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലും പൃഥ്വിരാജും കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചുള്ള രംഗമാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുമുള്ളത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രമെത്തുക എന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. റിലീസ് തിയതി അറിയിച്ചിട്ടില്ല.

മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും കൂടാതെ കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ എന്നിവര്‍ ബ്രോ ഡാഡിയില്‍ പ്രധാന റോളുകളിലുണ്ട്.

ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം ദീപക് ദേവ്. എഡിറ്റിങ് അഖിലേഷ് മോഹന്‍. മോഹന്‍ദാസിന്റേതാണ് കലാ സംവിധാനം. ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് നിര്‍മ്മാണം.

ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം രണ്ടാം ഭാഗമായ എമ്പുരാനാകും അടുത്ത പ്രൊജക്ടെന്ന് പൃഥ്വിരാജ് നേരത്തെ പ്രഖ്യാപിച്ചെങ്കിലും കൊവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് എല്‍ ടു മാറ്റി വെക്കുകയായിരുന്നു. ബ്രോ ഡാഡി ഒരു ചെറിയ ഫാമിലി ഫണ്‍ ഡ്രാമയാണെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.

UPDATES
STORIES