‘പ്രിയ സിസ്റ്റർ, ഞങ്ങളെല്ലാം കൂടെയുണ്ട്’; പൊരുതുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിനിമ പ്രവർത്തകരും

അക്രമിക്കപ്പെട്ട കന്യാസ്ത്രീക്കും അവർക്കൊപ്പം നിന്ന മറ്റ് കന്യാസ്ത്രീകൾക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിനിമ പ്രവർത്തകരടക്കമുള്ള മലയാളികൾ. സ്വന്തം കൈപ്പടയിൽ കത്തെഴുതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും പിന്നീട് പൊതുവായ ഒരു ഇ-മെയിൽ അഡ്രസിലേക്ക് അതിന്റെ കോപ്പി അയയ്ക്കുകയും ചെയ്താണ് തങ്ങൾ കൂടെയുണ്ടെന്ന ഉറപ്പ് നൽകുന്നത്. ഗീതു മോഹൻദാസ്, ഇന്ദു വി.എസ്, രഞ്ജിനി ഹരിദാസ്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരെല്ലാം തങ്ങൾ എഴുതി കത്തുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

നീതിക്കു വേണ്ടി പോരാടിയതിന് നന്ദി പറഞ്ഞുകൊണ്ടാണ് സംവിധായിക ഗീതു മോഹൻദാസ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. #Avalkkoppam #WithTheNuns എന്നീ ഹാഷ്‌ടാഗുകളും ഒപ്പം ചേർത്തിട്ടുണ്ട്.

മാധ്യമപ്രവർത്തകരും മറ്റ് മേഖലകളിൽ ജോലി ചെയ്യുന്നവരും വിദ്യാർഥികളും വീട്ടമ്മമാരും ഉൾപ്പെടെയുള്ളവരും ഈ ക്യാംപെയിന്റെ ഭാഗമാണ്.

UPDATES
STORIES