സിനിമ സ്റ്റിൽ ഫോട്ടോഗ്രഫർ സുനിൽ ഗുരുവായൂർ അന്തരിച്ചു

ഗുരുവായൂർ : നിശ്ചല ഛായാഗ്രാഹകൻ സുനിൽ ഗുരുവായൂർ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുവായൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.

ഭരതൻ സംവിധാനം ചെയ്ത വൈശാലി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സുനിൽ ഗുരുവായൂർ ഒട്ടേറെ സിനിമകൾക്ക് നിശ്ചല ഛായാഗ്രഹണം നിർവഹിച്ചു.

ചലച്ചിത്ര രം​ഗത്തെ പ്രമുഖർ സുനിൽ ​ഗുരുവായൂരിന് ആദരാഞ്ജലികൾ അർപ്പിച്ചു.

ഒരു നടൻ എന്ന നിലയിൽ ആദ്യത്തെ തന്റെ ഫോട്ടോ ക്ലിക്ക് ചെയ്തത് സുനിൽ ഗുരുവായൂർ ആയിരുന്നു എന്ന് പൃഥ്വിരാജ് ഓർമിച്ചു. നന്ദനം എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു.

സ്റ്റിൽ ഫോട്ടോഗ്രാഫർ എന്നത് അസിസ്റ്റൻ്റ് ഡയറക്ടറും പ്രൊഡക്ഷൻ സഹായിയും പുതിയ ഒരു സംവിധായകന് ധൈര്യം കൊടുക്കുന്ന ആളും ഒക്കെയാണ് എന്ന് പാസഞ്ചർ ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് മനസ്സിലാക്കി തന്ന വലിയ എളിയ മനുഷ്യൻ. എന്നാണ് സുനിൽ​ ഗുരുവായൂരിന്റെ വേർപാടിൽ സംവിധായകൻ രഞ്ജിത്ത് ശങ്കർ കുറിച്ചത്.

ഭാര്യ: അംബിക. മക്കൾ: അനിത രാജ്, അനിൽ രാജ്.

UPDATES
STORIES