കാന്‍ ഫിലിം ഫെസ്റ്റിവല്‍ ജൂറിയായി ദീപിക പദുക്കോണ്‍; പട്ടികയിലെ ഏക ഇന്ത്യന്‍ താരം

മെയ് 17 മുതല്‍ 26 വരെ നടക്കുന്ന 75-ാമത് കാന്‍ ചലച്ചിത്രമേളയില്‍ നടി ദീപിക പദുക്കോണ്‍ പ്രധാന ജൂറിയുടെ ഭാഗമാകും. ഒന്‍പതംഗ ജൂറി പാനലിലെ ഏക ഇന്ത്യന്‍ നടിയാണ് ദീപിക. 2015ല്‍ കാനില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് താരം വിന്‍സെന്റ് ലിന്‍ഡനാണ് ജൂറി അധ്യക്ഷന്‍.

ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി, സ്വീഡിഷ് നടി നൂമി റാപേസ്, നടിയും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ റെബേക്ക ഹാള്‍, ഇറ്റാലിയന്‍ നടി ജാസ്മിന്‍ ട്രിന്‍ക, ഫ്രഞ്ച് സംവിധായകന്‍ ലാജ് ലി, അമേരിക്കന്‍ സംവിധായകന്‍ ജെഫ് നിക്കോള്‍സ് നോര്‍വേയില്‍ നിന്നുള്ള സംവിധായകന്‍ ജോക്കിം ട്രയര്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.

വര്‍ഷങ്ങളായി ദീപിക പദുകോണ്‍ കാന്‍സ് ഫിലിം ഫസ്റ്റിവലില്‍ പങ്കെടുക്കാറുണ്ട്. 72ാമത് കാന്‍സ് ഫെസ്റ്റിവലിലെ ദീപികയുടെ വസ്ത്ര ധാരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഐശ്വര്യ റായ്, ഷര്‍മിളള ടാഗോര്‍, നന്ദിത ദാസ്, വിദ്യ ബാലന്‍ എന്നിവരാണ് ദീപികയ്ക്ക് മുന്‍പ് കാന്‍സ് ഫെസ്റ്റിവലില്‍ ജൂറി അംഗത്വം നേടിയ ഇന്ത്യന്‍ അഭിനേത്രിമാര്‍.

UPDATES
STORIES