ധനുഷിന്റെ നായികയായി സംയുക്ത; ‘വാത്തി’ ഷൂട്ടിങ് തുടങ്ങി

ധനുഷ് നായകനാകുന്ന ദ്വിഭാഷാ ചിത്രം വാത്തിയുടെ ഷൂട്ടിങ് ആരംഭിച്ചു. മലയാളി താരം സംയുക്ത മേനോനാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത്. വാത്തിയുടെ പൂജ ചിത്രങ്ങൾ സംയുക്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. തമിഴിൽ ‘വാത്തി’ എന്നും തെലുങ്കിൽ ‘സർ’ എന്നുമാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

സിതാര എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കി അട്ട്ലൂരിയാണ്. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുന്ന ആക്ഷൻ ഡ്രാമയായിരിക്കും വാത്തി. ‘വാത്തി’ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ധനുഷ് ഒരു പ്രൊഫസറായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

ജി.വി പ്രകാശ് ആണ് ചിത്രത്തിനായി പാട്ടുകൾ ഒരുക്കുന്നത്. ദിനേശ് കൃഷ്ണൻ ക്യാമറയും ജേഴ്സി ഫെയിം നവീൻ നൂലി എഡിറ്റിങ്ങും നിർവഹിക്കുന്നു.

തെലുങ്കിൽ ധനുഷിന്റെ അരങ്ങേറ്റം കൂടിയാണ് ‘വാത്തി’. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ടൈറ്റിൽ ടീസറിന്റെ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

UPDATES
STORIES