ധനുഷിന്റെ അടുത്ത തെലുങ്ക് ചിത്രം ‘പുഷ്പ’ സംവിധായകനൊപ്പം? പ്രഖ്യാപനം ഉടനെന്ന് സൂചന

‘വാത്തി’ക്ക് ശേഷം തെന്നിന്ത്യന്‍ താരം ധനുഷിന്റെ രണ്ടാം തെലുങ്ക് ചിത്രവും ആലോചനയിലെന്ന് റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജുനെ നായകനാക്കി ‘പുഷ്പ’യൊരുക്കിയ സുകുമാര്‍ ചിത്രത്തിലാവും ധനുഷ് എത്തുക. ചിത്രത്തിന് ധനുഷ് കൈകൊടുത്തെന്നാണ് വിവരം.

ചിത്രത്തിന്റെ പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടായേക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളെത്തിയിട്ടില്ല. നിലവില്‍ പുഷ്പയുടെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിന്റെ പണിപ്പുരയിലാണ് സുകുമാര്‍. അതിന് ശേഷമാവും ധനുഷുമൊത്തുള്ള ചിത്രമുണ്ടാവുക. പുഷ്പയ്ക്ക് ശേഷം വിജയ് ദേവരക്കൊണ്ട, രാം ചരണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള മറ്റൊരു ചിത്രവും സുകുമാര്‍ സംവിധാനം ചെയ്യുന്നുണ്ട്.

വെങ്കി അറ്റ്‌ലൂരിയുടെ സംവിധാനത്തിലെത്തുന്ന ‘വാത്തി’യാണ് ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം. ‘സര്‍’ എന്നാണ് തെലുങ്കില്‍ ചിത്രത്തിന്റെ പേര്. നിലവില്‍ വാത്തിയുടെ ഷൂട്ടിങ് തിരക്കുകളിലാണ് താരം. ആദ്യ ഹോളിവുഡ് ചിത്രമായ ‘ദ ഗ്രേ മാന്‍’ റിലീസിന് തയ്യാറെടുത്ത് നില്‍ക്കുകയുമാണ്. ‘മാരന്‍’ ആണ് താരത്തിന്റേതായി ഉടന്‍ പുറത്തിറങ്ങുന്ന ചിത്രം. മാരന്‍ ഫെബ്രുവരിയില്‍ ഒടിടി റിലീസായെത്തും. തിരുച്ചിത്രമ്പലം, നാനേ വരുവേന്‍ തുടങ്ങിയ സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

UPDATES
STORIES