കാര്‍ത്തിക് നരേയ്ന്റെ സംവിധാനത്തിലെത്തുന്ന ധനുഷ് ചിത്രം ‘മാരന്’ ഡയറക്ട് ഒടിടി റിലീസ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് പ്രസ്താവനയിലൂടെ ഇക്കാര്യമറിയിച്ചത്. ധനുഷ് ആരാധകര്‍ക്കായി ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഇന്നെത്തുമെന്നും അറിയിച്ചിട്ടുണ്ട്.
മാരന് ഫെബ്രുവരിയില്‍ റിലീസിനെത്തും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസ്. ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. മാളവിക മോഹനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫോട്ടോ ജേണലിസ്റ്റിന്റെ വേഷമാണ് മാളവികയുടേത്. ഇന്‍വെസ്റ്റിഗേറ്റിങ് ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രമൊരുങ്ങുന്നത്. വലിയ പ്രതീക്ഷയോടെയാണ് ചിത്രമെത്തുന്നതും.
അഭിനയത്തിന് പുറമേ ചിത്രത്തിന്റെ ഓപ്പണിങ് ട്രാക്കിന് ശബ്ദം നല്കിയിരിക്കുന്നതും ധനുഷാണ്. പ്രമുഖ റാപ്പര്‍ അറിവ്, ജി.വി പ്രകാശ് എന്നിവര്‍ക്കൊപ്പമാണ് ധനുഷിന്റെ ഓപ്പണിങ് സോങ്. അറിവാണ് ചിത്രത്തിനുവേണ്ടി റാപ്പുകള്‍ ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. നാല് പാട്ടുകളോടെയാണ് മാരന് എത്തുകയെന്ന് ജി.വി പ്രകാശ് നേരത്തെ പറഞ്ഞിരുന്നു. സത്യജ്യോതി ഫിലിംസാണ് മാരന് നിര്‍മ്മിക്കുന്നത്.