കുറുപ്പിലെ ഡിങ്കിരി ഡിങ്കാലെ എന്ന പാട്ടിന് ശേഷം തമിഴിലും ഗായകനായി ദുല്‍ഖര്‍ സല്മാന്. ‘ഹേയ് സിനാമിക’ എന്ന ചിത്രത്തിനുവേണ്ടിയാണ് പുതിയ ഗാനം. പാട്ട് റെക്കോര്‍ഡ് ചെയ്യുന്നതിന്റെ വീഡിയോ ദുല്‍ഖര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.
‘അച്ചമില്ലൈ അച്ചമില്ലൈ അച്ചമെമ്പതില്ലൈ’ എന്ന ഈ ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. മദന്‍ കര്‍ക്കിയുടേതാണ് വരികള്‍.
നേരത്തെ ‘മണിയറയിലെ അശോകന്’ എന്ന ചിത്രത്തിലെ ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ’, ‘എബിസിഡി’യിലെ ‘പപ്പാ ഭരണം വേണ്ടപ്പാ’ തുടങ്ങിയ പാട്ടുകളും ദുല്‍ഖര്‍ പാടിയിട്ടുണ്ട്.
പ്രശസ്ത കോറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ‘ഹേയ് സിനാമിക’യില്‍ ദുല്‍ഖറിനോടൊപ്പം കാജല്‍ അഗര്‍വാളും അദിതി റാവു ഹൈദരിയുമാണ് പ്രധാന വേഷത്തിങ്ങളിലെത്തുന്നത്. റൊമാന്റിക് എന്റര്‍ടൈനറായാണ് ചിത്രമൊരുങ്ങുന്നത്. ജിയോ സ്റ്റുഡിയോസും ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രം ഫെബ്രുവരി 25ന് തിയേറ്ററുകളിലെത്തും.