ദുല്‍ഖര്‍ സല്മാന് നായകനാവുന്ന തമിഴ് ചിത്രം ഹേയ് സിനാമികയുടെ കളര്‍ഫുള്‍ ഫസ്റ്റ്ലുക്ക് പോസ്റ്ററുമായി അണിയറ പ്രവര്‍ത്തകര്‍. പല ലുക്കിലുള്ള ദുല്‍ഖര്‍ സല്മാന് ചിത്രങ്ങളോടുകൂടിയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ദുല്‍ഖറിന്റെ സോഷ്യല്‍മീഡിയാ പേജുകളിലൂടെയാണ് പോസ്റ്റര്‍ എത്തിയത്.
പ്രശസ്ത കോറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. യാഴാന്‍ എന്ന കഥാപാത്രമാണ് ദുല്‍ഖറിന്റേത്. ഹേയ് സിനാമികയുടെ റിലീസ്ഹേയ് അനാമികയുടെ റിലീസ് തിയതി കൂടി അറിയിക്കുന്നതാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍. ഫെബ്രുവരി 25 ന് ചിത്രം തിയേറ്ററുകളിലെത്തും.
ബൃന്ദാമാസ്റ്റര് ആദ്യമായാണ് സംവിധാനത്തിലേക്ക് കാലെടുത്തുവെക്കുന്നത്. ദുല്‍ഖര്‍-നിത്യ മേനന് കോമ്പോയിലെത്തിയ മണിരത്നം ചിത്രം ഓകെ കണ്മണിയിലെ പാട്ടില്‍നിന്നാണ് ഹേയ് സിനാമികയെന്ന പേരിലേക്കെത്തിയതെന്ന് ബൃന്ദാ മാസ്റ്റര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. റൊമാന്റിക് എന്റര്‍ടൈനറായിട്ടാണ് ചിത്രമൊരുങ്ങുന്നത്.
ചിത്രത്തിന്റെ തിരക്കഥ മദന്‍ കര്‍ക്കിയുടേതാണ്. കാജല്‍ അഗര്‍വാളും അദിതി റാവു ഹൈദരലിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പ്രീതാ ജയരാമന് ഛായാഗ്രഹണവും ഗോവിന്ദ് വസന്ത സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വൈക്കം 19 സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.