ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്യൂസ് സംവിധാനം ചെയ്ത സല്യൂട്ടിന് റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക് ഗ്രീന്‍ മാറ്റ് എന്‍ട്രി. അവസാനഘട്ട സിലക്ഷന്‍ മുന്‍പ് ചിത്രം കണ്ട ജൂറി റോഷന് ആന്‍ഡ്രൂസിന്റെ സംവിധാന മികവിനെയും ദുല്‍ഖര്‍ സല്‍മാന്റെ അഭിനയപാടവത്തെയും അഭിനന്ദിക്കുകയും ചെയ്തു.
ക്രിസ്തുമസിന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. റോഷന് ആന്‍ഡ്രൂസ്-ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുല്‍ഖര്‍ ചിത്രമാണിത്. മുംബൈ പോലീസ് പോലെയുള്ള പോലീസ് ചിത്രം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള റോഷന് ആന്‍ഡ്രൂസിന്റെ മറ്റൊരു മികച്ച പോലീസ് മൂവി ആയിരിക്കും സല്യൂട്ട് എന്ന ഉറപ്പേകിയാണ് ട്രെയ്ലര് പുറത്തിറങ്ങിയിരിക്കുന്നത്. ജനുവരി പതിനാലിന് ചിത്രം തീയറ്ററുകളിലെത്തും.
Read More: ദുൽഖർ ചിത്രം സല്യൂട്ടിന്റെ ട്രെയിലർ എത്തി
മുംബൈ പോലീസിന് ശേഷം റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന പോലീസ് മൂവി കൂടിയാണ് സല്യൂട്ട്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം അസ്ലം പുരയില്‍, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരന്, ആര്‍ട്ട് സിറില്‍ കുരുവിള, സ്റ്റില്‍സ് രോഹിത്, പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ. സി. രവി, അസോസിയേറ്റ് ഡയറക്ടര്‍ ദിനേഷ് മേനോന്, ഫര്സ്റ്റ് എ. ഡി. അമര്‍ ഹാന്‍സ്പല്‍, അസിസ്റ്റന്റ് ഡയറക്ടെഴ്സ് അലക്സ് ആയിരൂര്‍, ബിനു കെ. നാരായണന്, സുബീഷ് സുരേന്ദ്രന് , രഞ്ജിത്ത് മടത്തില്‍. പിആര്‍ഒ മഞ്ജു ഗോപിനാഥ്.