‘ലെന്‍സിന് പിന്നില്‍ മമ്മൂട്ടിയാണെങ്കില്‍ മുട്ടൊന്നിടിക്കും’; ചിത്രങ്ങള്‍ പങ്കുവെച്ച് ദുല്‍ഖർ

ഫോട്ടോഗ്രഫിയെ വളരെയധികം ഇഷ്ടപ്പെടുന്ന താരമാണ് മമ്മൂട്ടി. അപൂർവ്വമായെ പങ്കുവയ്ക്കാറുള്ളെങ്കിലും താരം പകർത്തിയ ചിത്രങ്ങള്‍ എല്ലാകാലത്തും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. പകർത്തുന്ന ചിത്രങ്ങള്‍ക്ക് മാത്രമല്ല ചിത്രമെടുക്കുന്ന നടന്റെ ഫോട്ടോക്കും വീഡിയോക്കും ആരാധകരേറെയാണ്. ഏറ്റവും ഒടുവില്‍ ‘ഭീഷ്മപർവ്വം’ എന്ന ചിത്രത്തിന്റെ അണിയറയില്‍ സഹപ്രവർത്തകരുടെ ചിത്രം പകർത്തി മമ്മൂട്ടി ഫോട്ടോഗ്രാഫറായപ്പോഴും ആ പതിവ് തുടർന്നു.

ഇന്നിതാ മമ്മൂട്ടിയുടെ ക്യാമറക്ക് മുന്നില്‍ നില്‍ക്കുന്ന അനുഭവം രസകരമായി പങ്കുവയ്ക്കുകയാണ് അദ്ദേഹത്തിന്റെ മകനും നടനുമായ ദുല്‍ഖർ സല്‍മാന്‍.

വെളിച്ചത്തേക്ക്...

ക്യാമറയിലേക്ക്..

ചിരിക്ക്…

‘വെളിച്ചത്തേക്ക് നോക്കാനും, കള്ളച്ചിരി വേണ്ടെന്നും അടക്കം നിർദേശങ്ങളുമായി സീനിയർ’ എന്ന ക്യാപ്ഷനോടെ മൂന്ന് ചിത്രങ്ങളാണ് ദുല്‍ഖർ പങ്കുവെച്ചിരിക്കുന്നത്. ക്യാമറയ്ക്ക് പിന്നിലെ ആള് മമ്മൂട്ടിയായതിനാല്‍ തന്നെ മുട്ടിടിക്കുമെന്നും ദുല്‍ഖർ പറയുന്നു. ഇതിന് മുന്‍പും മമ്മൂട്ടി പകർത്തിയ തന്റെ ചിത്രങ്ങള്‍ ദുല്‍ഖർ പങ്കുവെച്ചിട്ടുണ്ട്.

UPDATES
STORIES