‘തങ്ക’ത്തില്‍ ഫഹദും ജോജുവുമില്ല, പകരം വിനീതും ബിജു മേനോനും

ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍, ദിലീപ് പോത്തന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയായിരുന്നു ‘തങ്കം’ എന്ന ചിത്രത്തിന്‌റെ പ്രഖ്യാപനം. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫഹദും ജോജുവും ചിത്രത്തില്‍ ഉണ്ടാകില്ല. ഇവര്‍ക്ക് പകരം വിനീത് ശ്രീനിവാസനും ബിജു മേനോനുമായിരിക്കും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഹീദ് അറാഫത്ത് ആണ്.

കുറ്റാന്വേഷണ കഥയായിരിക്കും തങ്കം. ചിത്രത്തിന്‌റെ ഛായാഗ്രഹണം ഗൗതം ശങ്കറും സംഗീതം ബിജിബാലും ചിത്രസംയോജനം കിരണ്‍ ദാസും കോസ്റ്റ്യും മാഷര്‍ ഹംസയും മേക്കപ്പ് റോണക്‌സ് സേവ്യറും നിര്‍വ്വഹിക്കും.

നേരത്തേ തങ്കത്തിന്‌റെ ടൈറ്റില്‍ ഫഹദ് ഫാസില്‍ തന്‌റെ ഫെയ്ബുക്ക് പേജിലൂടെ നിര്‍വഹിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ ഫഹദ് സിനിമയുടെ ഭാഗമല്ലാത്തത് എന്ന് വ്യക്തമല്ല. അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണ്.

UPDATES
STORIES