അഞ്ച് സംവിധായകരുടെ അഞ്ച് സിനിമകള്‍; ‘ഫ്രീഡം ഫൈറ്റ്’ ട്രെയ്‌ലറെത്തി

അഞ്ച് സംവിധായകര്‍ ഒരുക്കുന്ന അഞ്ച് ചിത്രങ്ങളുമായി മലയാളത്തില്‍നിന്ന് മറ്റൊരു ആന്തോളജി കൂടി. ഫ്രീഡം ഫൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ആന്തോളജിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ജിയോ ബേബി, അഖില്‍ നിലമ്പൂര്‍, കുഞ്ഞില മാസിലാമണി, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സിസ് ലൂയിസ് എന്നിവരാണ് സംവിധായകര്‍.

ജോജു ജോര്‍ജ്, രജിഷ വിജയന്‍, ശ്രിന്ദ, ജിയോ ബേബി, കബനി, സിദ്ധാര്‍ത്ഥ് ശിവ തുടങ്ങിയവരാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഷ്ട്രീയ ചേരുവകളോടെയെത്തുന്ന ചിത്രം സോണി ലിവിലാണ് റിലീസ് ചെയ്യുക. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

മാന്‍കൈന്‍ഡ് സിനിമാസും സിമ്മെട്രി സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. ഇവര്‍ തന്നെയായിരുന്നു ജിയോ ബേബിയുടെ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെയും നിര്‍മ്മാതാക്കള്‍.

UPDATES
STORIES