1.87 കോടിയുടെ നികുതിയടച്ചില്ല; ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്

പ്രതിഫലത്തിന് നികുതി അടയ്ക്കാത്തതില്‍ സംഗീതഞ്ജന്‍ ഇളയരാജയ്ക്ക് ചരക്കുസേവന നികുതി വകുപ്പിന്റെ നോട്ടീസ്. 2013-2015 കാലയളവില്‍ സംഗീതമൊരുക്കിയതില്‍ നിര്‍മ്മാതാക്കളില്‍നിന്നും കൈപ്പറ്റിയ പ്രതിഫലത്തിന്റേതായ 1.87 കോടി രൂപയാണ് ഇളയരാജ സേവന നികുതിയായി അടയ്ക്കാനുള്ളത്. നികുതി അടവിലെ വീഴ്ച ചൂണ്ടിക്കാട്ടി കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

വീഴ്ച വ്യക്തമാക്കി ജിഎസ്ടി വകുപ്പ് നേരത്തെ ഇളയരാജയ്ക്ക് മൂന്നുതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, അദ്ദേഹം പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ബിആര്‍ അംബേദ്കറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും താരതമ്യം ചെയ്ത് ഇളയരാജ ഒരു പുസ്തകത്തിന് എഴുതിയ ആമുഖം അടുത്തിടെ വിവാദമായിരുന്നു. നികുതി നടപടികളില്‍നിന്നും രക്ഷപെടാനാണ് മോഡിയെ പുകഴ്ത്തിയത് എന്ന തരത്തിലായിരുന്നു ഉയര്‍ന്ന ആക്ഷേപം.

UPDATES
STORIES