കാത്തിരിപ്പിന് വിരാമം; ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാര്‍ 2’ റിലീസ് തിയതി പ്രഖ്യാപിച്ചു

സിനിമ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ജെയിംസ് കാമറൂണ്‍ ചിത്രം അവതാര്‍ 2 ന്‌റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ‘അവതാര്‍: ദ് വേ ഓഫ് വാട്ടര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഡിസംബര്‍ 16ന് റിലീസ് ചെയ്യും. ഒന്നാം ഭാഗം പുറത്തിറങ്ങി 13 വര്‍ങ്ങള്‍ക്ക് ശേഷമാണ് അവതാര്‍ 2 എത്തുന്നത്.

ലാസ് വേഗാസിലെ സീസര്‍ പാലസില്‍ നടന്ന സിനിമാകോണ്‍ ചടങ്ങിലായിരുന്നു റിലീസ് തിയതി പ്രഖ്യാപിച്ചത്. നിര്‍മാതാക്കളായ ട്വിന്‌റീത് സെഞ്ചുറി ഫോക്‌സാണ് പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്‌റെ ടൈറ്റില്‍ പോസ്റ്ററും പുറത്തുവിട്ടു. സിനിമയുടെ ഔദ്യോഗിക ട്രെയിലര്‍ മാര്‍വല്‍ ചിത്രമായ ഡോക്ടര്‍ സ്‌ട്രെയിഞ്ച് ഇന്‍ ദ മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ് എന്ന ചിത്രത്തിനൊപ്പം മേയ് ആറിന് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.

കേറ്റ് വിന്‍സ്ലെറ്റ്, സിഗൂണി വീവര്‍, എഡീ ഫാല്‍ക്കോ, മിഷേല്‍ യോ, ഊനാ ചാപ്ലിന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

അവതാറിന്റെ തുടര്‍ച്ചകളുടെ ഇതിവൃത്തത്തെക്കുറിച്ച് തുടക്കം മുതലേ നിര്‍മാതാക്കള്‍ രഹസ്യ സ്വഭാവം സൂക്ഷിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സിനിമാകോണില്‍ പങ്കെടുത്തവര്‍ക്ക് ട്രെയിലര്‍ ആസ്വദിക്കാന്‍ 3ഡി ഗ്ലാസുകള്‍ നല്‍കിയിരുന്നു. ക്ലിപ്പില്‍ മിക്കവാറും സംഭാഷണങ്ങളൊന്നും ഇല്ലെങ്കിലും ക്രിസ്റ്റല്‍ നീല സമുദ്രങ്ങളും തടാകങ്ങളും ഉള്‍പ്പെടെ പാന്‍ഡോറയുടെ തിളക്കമാര്‍ന്ന ലോകത്തിന്റെ ഒരു കാഴ്ച്ചയാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്.

UPDATES
STORIES