ജയസൂര്യയുടെ ജോണ്‍ ലൂതര്‍ തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

നവാഗത സംവിധായകന്‍ അഭിജിത്ത് ജോസഫ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രം ജോണ്‍ ലൂതറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം മെയ് 27ന് തിയേറ്ററുകളിലെത്തും. അഭിജിത്ത് ജോസഫാണ് ചിത്രത്തിന് തിരക്കഥയുമൊരുക്കിയിരിക്കുന്നത്.

ജയസൂര്യ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കുറ്റാന്വേഷണ കഥയാണ് പറയുന്നതെന്ന സൂചനയാണ് ട്രെയിലറിലടക്കമുണ്ടായിരുന്നത്. അല്‍ഫോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യുവും ക്രിസ്റ്റീന തോമസും ചേര്‍ന്നാണ് നിര്‍മ്മാണം.

ജയസൂര്യയ്‌ക്കൊപ്പം ആത്മീയ, ദൃശ്യ രഘുനാഥ്, സിദ്ദീഖ് തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. ഷാന്‍ റഹ്‌മാനാണ് സംഗീത സംവിധാനം. ഛായാഗ്രഹണം റോബി വര്‍ഗീസ്.

UPDATES
STORIES