‘എല്ലാ രാധമാർക്കും ഉണ്ടാകും കൃഷ്ണനെക്കാളേറെ വേദനിക്കുന്നൊരു കഥ പറയാൻ’; ആകാംക്ഷ നിറച്ച് ‘അവിയൽ’ ട്രെയിലർ

ജോജു ജോർജ്, അനശ്വര രാജൻ, ആത്മീ രാജൻ, സിറാജ്, സിറാജുദ്ദീൻ നസീർ എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ‘അവിയൽ’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. പോക്കറ്റ് എസ്.ക്യു. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് സുരേന്ദ്രന്‍ നിര്‍മ്മിച്ച് ഷാനില്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അവിയല്‍’. മങ്കി പെന്‍ എന്ന ചിത്രത്തിന് ശേഷം ഷാനില്‍ ഒരുക്കുന്ന ചിത്രത്തില്‍ കേതകി നാരായണ്‍, അഞ്ജലി നായര്‍, സ്വാതി, പ്രശാന്ത് അലക്‌സാണ്ടര്‍, ഡെയിന്‍ ഡേവിസ്, വിഷ്ണു, തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോര്‍ജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സംഗീതത്തിനോട് അതിയായ സ്‌നേഹവും ആവേശവുമുള്ള കൃഷ്ണന്‍ എന്ന വ്യക്തിയുടെ ജീവിതത്തിലെ ബാല്യകാലം, കൗമാരം, യൗവനം, എന്നീ കാലഘട്ടങ്ങളിലൂടെയുള്ള ജീവിത കഥ അച്ഛന്‍- മകള്‍ സംഭാഷണത്തിലൂടെ അവതരിപ്പിക്കുകയാണ് ‘അവിയല്‍’ എന്ന ചിത്രത്തിലൂടെ.

സുദീപ് എളമണ്‍, ജിംഷി ഖാലിദ്, രവി ചന്ദ്രന്‍, ജിക്കു ജേക്കബ് പീറ്റര്‍, തുടങ്ങിയ നാല് പേരാണ് ചിത്രത്തിനായി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കണ്ണൂര്‍, ഗോവ, കൊടൈക്കനാല്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്. റഹ്മാന്‍ മുഹമ്മദ് അലി, ലിജോ പോള്‍ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍.

UPDATES
STORIES