ദിലീപുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട്: ജോയ് മാത്യു

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും തന്നെ മാറ്റിയിട്ടുണ്ടെന്ന് നടനും സംവിധായകനും നിർമാതാവുമായ ജോയ് മാത്യു. ദിലീപ് കുറ്റാരോപിതനാണെന്ന് അറിഞ്ഞതുമുതൽ താൻ അയാളുമായി സഹകരിച്ചിട്ടില്ലെന്നും ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ജോയ് മാത്യു പങ്കുവച്ച കുറിപ്പിന് താഴെ വന്ന കമന്റുകൾക്ക് മറുപടിയായാണ് ഈ വിശദീകരണം.

ജോയ് മാത്യുവിന്റെ കുറിപ്പ്:

ഇന്നലെ ഞാനിട്ട പോസ്റ്റിനു കീഴിൽ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ് ബുക്കിൽ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേർ “താങ്കൾ ആദ്യം തുടങ്ങൂ “എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു .ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല. (Times of India .12/7/2017) കൂടാതെ അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട്. പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല .കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരും ആരാധകവങ്കന്മാരല്ലാത്ത, വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല .

May be an image of 1 person, beard and text that says "6:48 4G TH TIMES OF INDIA This story is from July 12, 2017 ENTERTAINMENT Malayalam actor Dileep arrest: I am ashamed of having worked with him, says Joy Mathew Deepa Soman TNN Jul 12, 2017, 10:52 IST f in The have acted together in movies like Sringaravelan; 'Avatharam' and King Liar' 肉 OPEN APP assault Once actor Dileep's involvement in the actress was brought to light by the Kerala police, many of his colleagues have been expressing their shock and anger towards him for tainting the whole industry. X"

നീതിക്കും അതിജീവനത്തിനുമായുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ട്, കൊച്ചിയില്‍ അക്രമത്തിന് ഇരയായ നടിയുടെ കുറിപ്പ് വന്നതിന് പിന്നാലെ നടിയ്ക്ക് പിന്തുണയുമായി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇരയ്‌ക്കൊപ്പം എന്ന് പറയാനെളുപ്പമാണെന്നും കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയുവാന്‍ ആരുമില്ലെന്നുമാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്. 

ദിലീപ് പ്രതിയായ കേസ്‌ അഞ്ചുവർഷം പിന്നിടുമ്പോൾ കൂടെ നിന്നവർക്ക് നന്ദി അറിയിച്ച് തിങ്കളാഴ്ച രാവിലെയാണ് നടിയുടെ പോസ്റ്റ് വന്നത്.

UPDATES
STORIES