കള്ളന്‍ ഡിസൂസയെത്തുന്നു; ഫെബ്രുവരി 11 മുതല്‍ തിയേറ്ററുകളില്‍

നവാഗത സംവിധായകന്‍ ജിത്തു കെ ജയന്‍ ഒരുക്കുന്ന ‘കള്ളന്‍ ഡിസൂസ’ ഫെബ്രുവരി 11ന് പ്രദര്‍ശനമാരംഭിക്കും. സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം തിയേറ്റര്‍ റിലീസാണ്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ റീലിസ് നേരത്തെ മാറ്റിവെച്ചിരുന്നു.

ദിലീഷ് പോത്തനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹരീഷ് കണാരന്‍, സുരഭി ലക്ഷ്മി, വിജയരാഘവന്‍, ശ്രീജിത്ത് രവി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ‘ചാര്‍ളി’യിലെ സൗബിന്റെ കഥാപാത്രമായിരുന്ന ‘സനിക്കുട്ടന്‍ എന്ന കള്ളന്‍ ഡിസൂസ’യില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് കള്ളന്‍ ഡിസൂസയൊരുങ്ങുന്നത്.

സജീര്‍ ബാബയുടേതാണ് രചന. റാംഷി അഹമ്മദ്, തോമസ് ജോസഫ് പട്ടത്താനം, നൗഫല്‍ അഹമ്മദ്, ബ്രിജേഷ് മുഹമ്മദ് ഒജി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ക്യാമറ അരുണ്‍ ചാലില്‍. കൈലാഷ് മേനോന്റേതാണ് സംഗീതം.

UPDATES
STORIES