സൗബിന് ഷാഹിറും ദിലീഷ് പോത്തനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന കള്ളന് ഡിസൂസയുടെ ട്രെയ്ലര് പുറത്തിറങ്ങി. ഡിസൂസയെന്നടക്കം പല പേരുകളുള്ള സൗബിന്റെ കള്ളന് കഥാപാത്രവും ദിലീഷ് പോത്തന്റെ പൊലീസ് കഥാപാത്രവും ഒന്നിച്ചുള്ള കോമ്പിനേഷന്‍ രംഗങ്ങളാണ് ട്രെയ്ലറിലുള്ളത്. തമാശയും ഡ്രാമയും നിറഞ്ഞതാണ് ചിത്രമെന്നാണ് ട്രെയ്ലര് നല്കുന്ന സൂചന.
ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ ചാര്‍ളിയിലെ ‘സനിക്കുട്ടന്‍ എന്ന കള്ളന് ഡിസൂസ’ എന്ന സൗബിന്റെ കഥാപാത്രത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് കള്ളന് ഡിസൂസയൊരുങ്ങുന്നത്. ചിത്രം ജനുവരി 27ന് തിയേറ്ററുകളിലെത്തും.
ജിത്തു ജയന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരീഷ് കണാരന്, സുരഭി ലക്ഷ്മി, വിജയരാഘവന്, ശ്രീജിത്ത് രവി തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. സജീര്‍ ബാബയുടേതാണ് രചന. റാംഷി അഹമ്മദ്, തോമസ് ജോസഫ് പട്ടത്താനം, നൗഫല്‍ അഹമ്മദ്, ബ്രിജേഷ് മുഹമ്മദ് ഒജി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ക്യാമറ അരുണ്‍ ചാലില്‍. കൈലാഷ് മേനോന്റേതാണ് സംഗീതം.