‘കെവിന്‍-നീനു കേസും കൊട്ടിയൂര്‍ പീഡനക്കേസും സാന്ദര്‍ഭികമായി അവതരിപ്പിച്ചിരിക്കുന്നു’; ഭീഷ്മപര്‍വത്തിനെതിരെ കെസിബിസി, കാവലിനും വിമര്‍ശനം

മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തി തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വത്തിനെതിരെ വിമര്‍ശനവുമായി കേരള കത്തോലിക്കാ ബിഷപ്‌സ് കൗണ്‍സിലിന്റെ (കെസിബിസി) പ്രസിദ്ധീകരണം. ‘ഭീഷ്മപര്‍വം’ ക്രൈസ്തവ വിരുദ്ധ സിനിമയാണെന്നാണ് ‘മലയാള സിനിമയിലെ ട്രോജന്‍ കുതിരകള്‍’ എന്ന തലക്കെട്ടില്‍ കെസിബിസി പ്രസിദ്ധീകരണമായ ജാഗ്രതാ ന്യൂസില്‍ വന്ന ലേഖനത്തിലെ ആരോപണം. ചിത്രത്തില്‍ ക്രൈസ്തവ കുടുംബങ്ങളെ തിന്മകളുടെ പ്രതിരൂപമായും മുസ്ലിം കുടുംബത്തെ നീതിയുടെ പക്ഷത്തും നിര്‍ത്തുന്നുണ്ടെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

സമീപകാലങ്ങളില്‍ പലപ്പോഴായി ഉയര്‍ത്തിക്കാണിക്കപ്പെട്ടിട്ടുള്ള വിവിധ ആശങ്കകളുമായി ബന്ധപ്പെട്ട് വിപരീത ആശയം ഒളിച്ചുകടത്തുന്ന ട്രോജന്‍ കുതിരയാണ് ചിത്രമെന്നും ലേഖനം ആരോപിക്കുന്നു. ഭീഷ്മപര്‍വത്തിന് പുറമേ, സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തിയ കാവല്‍ എന്ന ചിത്രത്തിനും സമാന സ്വഭാവമാണെന്നാണ് ലേഖനം വിലയിരുത്തുന്നത്.

‘സാമൂഹ്യ വ്യവസ്ഥിതിക്കും, സംസ്‌കാരത്തിനും, കേവല ധാര്‍മ്മികതയ്ക്കും വിരുദ്ധമായി തങ്ങളുടെ ആശയപ്രചാരണത്തിനായി എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരു വര്‍ഗ്ഗം ഇവിടെ ശക്തി പ്രാപിക്കുന്നത് തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റേയും മതേതരത്വത്തിന്റെയും ആവശ്യമാണ്. ഇത്തരം ഗൂഢശ്രമങ്ങളെയും മാറ്റങ്ങളെയും തിരിച്ചറിഞ്ഞ് ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാരുകളും നിയമ നീതിന്യായ വ്യവസ്ഥിതികളും തയ്യാറാകണം’, ലേഖനത്തിലൂടെ ഉയര്‍ത്തുന്ന ആവശ്യമിങ്ങനെ.

UPDATES
STORIES