കെജിഎഫ് താരം മോഹൻ ജുനേജ അന്തരിച്ചു

കന്നഡ സിനിമാ നടൻ മോഹന്‍ ജുനേജ അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ഭാഷാഭേദമന്യേ രാജ്യമെമ്പാടും തരംഗമായ കെജിഎഫിന്റെ രണ്ട് ഭാഗങ്ങളിലും അഭിനയിച്ചിരുന്നു.

കന്നഡയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും ഹാസ്യതാരമായി അഭിനയിച്ചിട്ടുണ്ട്. കരിയറില്‍ ഏകദേശം നൂറിലേറെ ചിത്രങ്ങളില്‍ മോഹന്‍ ജുനേജ വേഷമിട്ടു. ടെലിവിഷനിലും സജീവമായിരുന്നു.

കർണാടകയിലെ തുംകുർ സ്വദേശിയായ മോഹൻ ബെംഗളൂരുവിലാണ് പഠിച്ചത്. കോളേജ് പഠനകാലം മുതല്‍ നാടക രംഗത്ത് സജീവമായിരുന്നു. 2008-ൽ കന്നഡ റൊമാന്റിക് ചിത്രമായ ‘സംഗമ’ത്തിലൂടെ സിനിമാരംഗത്തേക്ക് ചുവടുവെച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന് ബംഗളുരുവില്‍ നടക്കും.

UPDATES
STORIES