ഇന്നുമുതല്‍ ഭീമന്റെ വഴിയും; കുഞ്ചാക്കോ-ചെമ്പന്‍ ചിത്രം 109 തിയേറ്ററുകളില്‍

അഷ്‌റഫ് ഹംസയുടെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ബീമന്റെ വഴി ഇന്നുമുതല്‍ പ്രദര്‍ശനത്തിനെത്തുന്നു. കേരളത്തില്‍ 109 തിയേറ്ററുകളിലായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചെമ്പന്‍ വിനോദും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

വിനയ് ഫോര്‍ട്ട് നായകനായെത്തിയ തമാശയ്ക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമന്റെ വഴി. ചെമ്പന്‍ വിനോദാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്. തമാശയിലൂടെ ശ്രദ്ധേയയായ ചിന്നു ചാന്ദ്‌നിയാണ് നായിക. ജിനു ജോസഫ്, വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്.

ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സ്, ഒപിഎം സിനിമാസ് ബാനറുകളില്‍ ചെമ്പന്‍ വിനോദും റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍. വിഷ്ണു വിജയിയുടേതാണ് സംഗീത സംവിധാനം.

ഒടിടി റിലീസായിരുന്ന നിഴലിന് ശേഷം കുഞ്ചാക്കോ ബോബന്റേതായി ഇറങ്ങുന്ന ചിത്രമാണിത്. പട, ഒറ്റ്, ന്നാ താന്‍ കേസ് കൊട്, എന്താടാ സജി, നീലവെളിച്ചം തുടങ്ങിയ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു.

UPDATES
STORIES