‘അവൾ സന്തുഷ്ടയും ശക്തയുമാണ്’; മകനൊപ്പമുള്ള ഭാവനയുടെ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയ നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന പേരില്‍ ഇറങ്ങുന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ ശക്തമായ തിരിച്ചു വരവ്. നിരവധി താരങ്ങളാണ് ഭാവനയുടെ മടങ്ങിവരവിൽ സന്തോഷം അറിയിച്ചത്. ഇപ്പോൾ നടൻ കുഞ്ചാക്കോ ബോബൻ തന്റെ മകൻ ഇസഹാക്കിനൊപ്പമുള്ള ഭാവയുടെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഹൃദ്യമായൊരു കുറിപ്പും.

“ഭാവന ചേച്ചിയുടെ സ്നേഹം. എന്റെ സുഹൃത്തിനെ കാണാൻ എനിക്കായില്ല. പക്ഷേ ഭാവന ചേച്ചിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയക്ക് എന്റെ മകന് അവസരം ലഭിച്ചു. അവളെ കരുത്തയും സന്തോഷവതിയുമായി കാണുന്നതിൽ സന്തോഷം. സ്നേഹവും പ്രാർഥനയും പ്രിയപ്പെട്ടവളേ,” എന്നാണ് ചാക്കോച്ചൻ കുറിച്ചത്. കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയും ഭാനയോടൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്.

നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ‘ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഒരുക്കുന്നത്. ആദില്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിങും നിര്‍വഹിക്കുന്നത്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഭാഷണം എഴുതിയിരിക്കുന്നത് വിവേക് ഭരതനാണ്.

UPDATES
STORIES