‘അയ്യങ്കാളിപ്പട സിന്ദാബാദ്’; അനീതിക്കെതിരെ കലാപവുമായി ‘പട’

കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തൻ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘പട’യുടെ ട്രെയിലർ പുറത്ത്. ആദിവാസി ഭൂനിയമം അട്ടിമറിച്ചുള്ള ഭേദഗതിക്കെതിരെ 1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

കെ.എം. കമല്‍ രചനയും സംവിധാനം നിർവഹിക്കുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടെയ്ൻമെന്റ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍. മെഹ്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു.

പ്രകാശ് രാജ്, ഷൈന്‍ ടോം ചാക്കോ, കനി കുസൃതി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഇന്ദ്രന്‍സ്, സലീംകുമാര്‍, ജഗദീഷ്, ടി.ജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, വി.കെ ശ്രീരാമന്‍, ശങ്കര്‍ രാമകൃഷ്ണന്‍, കോട്ടയം രമേഷ്, സജിത മഠത്തില്‍ തുടങ്ങിയുവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഷാന്‍ മുഹമ്മദാണ് ചിത്ര സംയോജനം.

UPDATES
STORIES