‘നിനക്ക് പെരുമാടന്‍ ആരാന്നടിയുവോടാ ഷാജിവാ’; ചുരുളിയെത്തുന്നു, 19ന് സോണി ലിവില്‍

സിനിമാ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളി റിലീസിനൊരുങ്ങുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ ചിത്രം നവംബര്‍ 19ന് പ്രദര്‍ശനം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലര്‍ സോണി ലിവ് പുറത്തുവിട്ടു.

ടൈം ലൂപ്പില്‍ കുടുങ്ങുന്ന കുറച്ചാളുകളുടെ വിചിത്രമായ അനുഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചതില്‍നിന്നും വ്യത്യസ്ത പതിപ്പാണ് ഒടിടിയിലെത്തുന്നത്. ഐഎഫ്എഎഫ്‌കെയില്‍ ജനപ്രീതി നേടിയ ചിത്രമായി ചുരുളി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

19 ദിവസം കൊണ്ടാണ് ചുരുളിയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ഇടുക്കി ജാഫര്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ കാട് പശ്ചാത്തലമാക്കി തയ്യാറാക്കിയ ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്.

വിനോയ് തോമസിന്റെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ലിജോ പെല്ലിശ്ശേരിയുടെ മൂവി മൊണാസ്ട്രിയും ചെമ്പന്‍ വിനോദിന്റെ ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

UPDATES
STORIES