മമ്മൂട്ടിയെ നായകനാക്കി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ചിത്രീകരണം പഴനിയില്‍ പുരോഗമിക്കുകയാണ്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് ആദ്യമായി ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ വളരെക്കുറച്ച് ലൊക്കേഷന്‍ സ്റ്റില്ലുകള്‍ മാത്രമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളത്.

ലിജോ ജോസും മമ്മൂട്ടിയും ഒരുമിച്ചു നില്ക്കുന്ന ചിത്രങ്ങളും ചിത്രീകരണത്തിനിടെയുള്ള ചില രംഗങ്ങളും പുറത്തുവന്നിട്ടുണ്ട്.

പൂര്‍ണമായും തമിഴ്നാട് പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കുന്നത്. വേളാങ്കണ്ണിയിലായിരുന്നു ആദ്യ ഷൂട്ട്.

സോണി ലിവില്‍ റിലീസ് ചെയ്ത ചുരുളിക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം.

ചുരുളിക്ക് തിരക്കഥയൊരുക്കിയ എസ് ഹരീഷ് തന്നെയാണ് നന്പകലിനും തിരക്കഥ തയ്യാറാക്കുന്നത്. ലിജോ ജോസിന്റേത് തന്നെയാണ് കഥ.

ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളില്‍ മമ്മൂട്ടിയെത്തുന്നുണ്ടെന്നാണ് വിവരം. നടന് അശോകനാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമരത്തിന് ശേഷം ആദ്യമായാണ് അശോകനും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്നത്.

തമിഴ് ബിഗ്ബോസ് താരം രമ്യാ പാണ്ഡ്യനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നാല്പത് ദിവസം നീണ്ടുനില്‍ക്കുന്ന ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക. മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുങ്ങുന്നത്.

മമ്മൂട്ടിയുടെ പുതിയ നിര്‍മ്മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ആദ്യചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സഹനിര്‍മ്മാണം.

എം.ടി വാസുദേവന്‍ നായരുടെ കഥകളുടെ പശ്ചാത്തലത്തില്‍ തയ്യാറാക്കുന്ന ആന്തോളജിയാണ് മമ്മൂട്ടിയും ലിജോ ജോസും ചേര്‍ന്നൊരുക്കുന്ന അടുത്ത ചിത്രം. ‘കടുഗാവണ്ണ ഒരു യാത്ര’ എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണിത്.

പേരന്പ്, കര്ണന്, പുഴു എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച ചെയ്ത തേനി ഈശ്വറാണ് നന്പകലിനും ക്യാമറ ചലിപ്പിക്കുന്നത്.

