‘വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നു’: മേജര്‍ രവി

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നെന്ന് നടനും സംവിധായകനുമായ മേജര്‍ രവി. ചിത്രത്തോടൊപ്പമുള്ള ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഡിസംബറിലായിരുന്നു മേജര്‍ രവി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞതായി അറിയിച്ചത്.

‘ഗുഡ് മോണിങ്… പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി. ശസ്ത്രക്രിയയ്ക്ക് ശേഷം ദിനം പ്രതിയെന്നോണം ആരോഗ്യം മെച്ചപ്പെട്ടുവരുന്നുണ്ട്. എഫ്ബി ലൈവിലൂടെ വൈകാതെ എല്ലാവരെയും കാണാം. എല്ലാവരോടും സ്‌നേഹം. ജയ് ഹിന്ദ്’, മേജര്‍ രവി ഫേസ്ബുക്കില്‍ കുറിച്ചു.

കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. ഡിസംബര്‍ 22ന് അദ്ദേഹം താന്‍ ശസ്ത്രക്രിയയ്ക്ക് വിധേനായെന്ന കാര്യം അറിയിച്ചത്.

ഇരുപത് വര്‍ഷത്തോളം സൈനികനായി ജോലി ചെയ്തതിന് ശേഷമായിരുന്നു മേജര്‍ രവി നടനായും പിന്നീട് സംവിധായകനായും സിനിമാ രംഗത്തേക്കെത്തിയത്. മേഘം, ഒന്നാമന്‍, ശ്രദ്ധ തുടങ്ങിയവയായിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യകാല ചിത്രങ്ങള്‍. പിന്നീട് ‘പുനര്‍ജനി’യിലൂടെ സംവിധാനത്തിലേക്കുമെത്തി. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി സൈനിക പശ്ചാത്തലത്തിലുള്ള നിരവധി ചിത്രങ്ങള്‍ ഒരുക്കി. ഇവയില്‍ ‘കീര്‍ത്തിചക്ര’ ഏറെ ശ്രദ്ധേയമായി. സമീപകാലങ്ങളിലായി പ്രദര്‍ശനത്തിനെത്തിയ ‘ഒരു താത്വിക അവലോകനം’, ‘മേപ്പടിയാന്‍’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

UPDATES
STORIES