നടി മൈഥിലി വിവാഹിതയായി; വരന്‍ സമ്പത്ത്

അഭിനേത്രിയും ഗായികയുമായ മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്ടായ സമ്പത്താണ് വരന്‍. വ്യാഴാഴ്ച രാവിലെ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. വൈകീട്ട് കൊച്ചിയില്‍ വച്ച് റിസപ്ഷന്‍ നടക്കും.

രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ മൈഥിലിയുടെ യഥാര്‍ഥ പേര് ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ്. കേരള കഫേ, ചട്ടമ്പിനാട്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, മാറ്റിനി, മായാമോഹിനി, നാടോടിമന്നന്‍, വെടിവഴിപാട്, ഞാന്‍, ലോഹം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

2019ല്‍ പുറത്തിറങ്ങിയ മേരാ നാം ഷാജി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ചിത്രീകരണം നടക്കുന്ന ചട്ടമ്പി എന്ന ചിത്രത്തിലും മൈഥിലി അഭിനയിക്കുന്നുണ്ട്. മാറ്റിനി, ലോഹം എന്നീ ചിത്രങ്ങളിൽ പിന്നണി ഗായികയുമായിട്ടുണ്ട്.

UPDATES
STORIES