‘ഭീഷ്മപർവം’ ഏപ്രിൽ ഒന്നിന് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും; പുതിയ ട്രെയിലറെത്തി

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘ഭീഷ്മപർവം’ ഏപ്രിൽ ഒന്നിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ പുതിയ ട്രെയിലർ ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തു.

ബിഗ്ബി പുറത്തിറങ്ങി 15 വർഷത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം ഫെബ്രുവരി 24നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തില്‍ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സൗബിൻ ഷാഹിർ, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, ഫര്‍ഹാന്‍ ഫാസില്‍, തബു, നാദിയ മൊയ്തു, ലെന, ശ്രിന്ദ, ജിനു ജോസഫ് തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മാണം. വിവേക് ഹര്‍ഷനാണ് ചിത്രസംയോജനം. ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്‍.

UPDATES
STORIES