അമൽ നീരദും ആഷിഖ് അബുവും നേർക്കുനേർ; മമ്മൂട്ടിയോട് മത്സരിക്കാൻ ദുൽഖറും

സിനിമ പ്രേമികൾക്ക് നാളെ ടിക്കറ്റെടുത്ത് കീശ കീറും. ഏത് സിനിമയ്ക്ക് ആദ്യം കയറും എന്ന കൺഫ്യൂഷൻ മാത്രമേ ഉണ്ടാകൂ. അമൽ നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മപർവം, ആഷിഖ് അബു-ടൊവിനോ തോമസ് ചിത്രം നാരദൻ, ദുൽഖർ സൽമാനെ നായകനാക്കി പ്രശസ്ത നൃത്തസംവിധായിക ബൃന്ദ മാസ്റ്റർ ഒരുക്കുന്ന ഹേ സിനാമിക എന്നീ ചിത്രങ്ങളാണ് നാളെ തിയേറ്ററുകളിൽ എത്തുന്നത്. ആദ്യ ഷോ കഴിയുമ്പോൾ അറിയാം ബോക്സ് ഓഫീസിൽ ആര് വാഴും ആര് വീഴും എന്ന്.

ഭീഷ്മപർവ്വം

മലയാള ആക്ഷന്‍ ചിത്രങ്ങളുടെ ദൃശ്യഭാഷയില്‍ മാറ്റം കൊണ്ടുവന്ന ചിത്രമാണ് ബിഗ് ബി. ഒന്നര പതിറ്റാണ്ടിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഭീഷ്മപര്‍വ്വത്തിലൂടെ വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. മമ്മൂട്ടിക്ക് പുറമെ നദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, സ്രിന്ദ, വീണ നന്ദകുമാര്‍, മാല പാര്‍വ്വതി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തില്‍ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. എൺപതുകളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഗാങ്ങ്സ്റ്റര്‍ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന.

നാരദൻ

മായാനദിക്ക് ശേഷം ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നാരദന്‍. ഉണ്ണി ആര്‍ ആണ്‌ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. അന്ന ബെൻ ആണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, വിജയരാഘവന്‍ തുടങ്ങിയവരും വിവിധ വേഷങ്ങള്‍ ചെയ്യുന്നു. സന്തോഷ് കുരുവിളയും റിമാകല്ലിങ്കലും ആഷിക് അബുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജാഫര്‍ സാദിഖ് ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. ഡി.ജെ ശേഖര്‍ മേനോനാണ് സംഗീത സംവിധാനം. നേഹയും യാക്സണ്‍ പെരേരയും സൗണ്ട് ട്രാക്ക് കൈകാര്യം ചെയ്യുന്നു.

ഹേ സിനാമിക

Hey Sinamika trailer: Dulquer Salmaan promises a contemporary tale of  romance, marriage and heartbreaks | Entertainment News,The Indian Express

ബൃന്ദ മാസ്റ്ററുടെ ആദ്യ സംവിധാന സംരംഭമാണ് ഹേ സിനാമിക. ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രത്തിൽ അദിതി റാവുവും കാജൾ അഗർവാളുമാണ് നായികമാർ. മദൻ കർക്കിയാണ് ചിത്രത്തിന്റെ രചന. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സം​ഗീതം നൽകിയിരിക്കുന്നത്.

UPDATES
STORIES